Follow KVARTHA on Google news Follow Us!
ad

വെള്ളവും കുളിക്കാനുള്ള സൗകര്യവും ലഭിക്കുന്നില്ല; ലോക് ഡൗണ്‍ ചട്ടങ്ങള്‍ ലംഘിച്ചതിന് അറസ്റ്റിലായ പപ്പു യാദവ് ജയിലില്‍ നിരാഹാര സമരത്തില്‍

#ഇന്നത്തെ വാര്‍ത്തകള്‍,#ദേശീയ വാര്‍ത്തകള്‍, Patna,Bihar,News,Politics,Arrested,Jail,National,Twitter,
പട്‌ന: (www.kvartha.com 12.05.2021) ജയിലില്‍ വെള്ളവും കുളിക്കാനുള്ള സൗകര്യവും ലഭിക്കുന്നില്ലെന്നും അതിനാല്‍ നിരാഹാര സമരത്തിലാണെന്നും ജന്‍ അധികാര്‍ പാര്‍ടി പ്രസിഡന്റ് പപ്പു യാദവ്. ലോക് ഡൗണ്‍ ചട്ടങ്ങള്‍ ലംഘിച്ചതിന് ചൊവ്വാഴ്ചയാണ് പപ്പു യാദവിനെ പൊലീസ് വസതിയില്‍ നിന്നും അറസ്റ്റ് ചെയ്തത്. എന്നാല്‍ ബി ജെ പി എം പി രാജീവ് പ്രതാപ് റൂഡിക്കെതിരെ സംസാരിച്ചതിനാലാണ് പപ്പു യാദവിനെ അറസ്റ്റ് ചെയ്തതെന്നാണ് അനുയായികളുടെ വാദം.

Pappu Yadav begins hunger strike in Bihar jail over no water, bathroom facilities, Patna, Bihar, News, Politics, Arrested, Jail, National, Twitter

അതേസമയം പട്‌ന മെഡിക്കല്‍ കോളജ് ആശുപത്രി സന്ദര്‍ശനത്തിനിടെ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിനാണ് അറസ്റ്റെന്ന് അധികൃതര്‍ പറഞ്ഞു. ഡിസാസ്റ്റര്‍ മാനേജ്മെന്റ് ആക്ട് എപ്പിഡെമിക് ഡിസീസ് ആക്ട് എന്നിവ പ്രകാരമാണ് പപ്പു യാദവിനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത്.

അതേസമയം പപ്പു യാദവിന്റെ പ്രതികരണം ഇങ്ങനെയാണ്;

'ഞാന്‍ നിരാഹാര സമരത്തിലാണ്. ഇവിടെ വെള്ളമില്ല, വാഷ് റൂമില്ല. എന്റെ കാല്‍ ശസ്ത്രക്രിയ ചെയ്തതാണ്. ഇരിക്കാന്‍ സാധിക്കില്ല. കോവിഡ് രോഗികളെ സഹായിച്ചതും ആശുപത്രി, ആംബുലന്‍സ്, ഓക്‌സിജന്‍ മാഫിയകളെക്കുറിച്ച് വെളിപ്പെടുത്തിയതും എന്റെ തെറ്റാണ്. എന്റെ പോരാട്ടം തുടര്‍ന്നുകൊണ്ടേയിരിക്കും' പപ്പു യാദവ് ട്വിറ്ററില്‍ കുറിച്ചു.

കഴിഞ്ഞ കുറെ മാസങ്ങളായി കോവിഡുമായി ബന്ധപ്പെട്ട പ്രവര്‍ത്തനത്തിലാണ് പപ്പു യാദവ്. കോവിഡ് ആശുപത്രികളും ശ്മശാനങ്ങളും സന്ദര്‍ശിച്ച് പപ്പു യാദവ് രോഗികളുടെ ബന്ധുക്കളെ സഹായിക്കാറുമുണ്ട്. ഇവര്‍ക്ക് ഓക്‌സിജനും മറ്റും ഏര്‍പാടാക്കി നല്‍കാറുണ്ട്. പപ്പു യാദവിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് അനുയായികള്‍ പ്രകടനം നടത്തിയിരുന്നു.

Keywords: Pappu Yadav begins hunger strike in Bihar jail over no water, bathroom facilities, Patna, Bihar, News, Politics, Arrested, Jail, National, Twitter.

إرسال تعليق