Follow KVARTHA on Google news Follow Us!
ad

തൃപ്പൂണിത്തുറയില്‍ അമ്മയേയും മകനേയും മരിച്ച നിലയില്‍ കണ്ടെത്തി

തൃപ്പൂണിത്തുറ എരൂരില്‍ അമ്മയേയും മകനേയും മരിച്ച നിലയില്‍ കണ്ടെത്തി News, Kerala, Found Dead, Police, Hospital
തൃപ്പൂണിത്തുറ: (www.kvartha.com 01.05.2021) തൃപ്പൂണിത്തുറ എരൂരില്‍ അമ്മയേയും മകനേയും മരിച്ച നിലയില്‍ കണ്ടെത്തി. തൃപ്പൂണിത്തുറ സ്വദേശികളായ സരസമ്മ, രാജേഷ് എന്നിവരെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കയ്യിലെ ഞരമ്പ് മുറിച്ച ശേഷമാണ് ഇരുവരും തൂങ്ങി മരിച്ചത്.

തൃപ്പൂണിത്തുറ എരൂരിലെ ലേബര്‍ കോളനിയിലെ ഒഴിഞ്ഞ പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. സാമ്പത്തിക പ്രതിസന്ധിയാണ് ആത്മഹത്യക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

News, Kerala, Found Dead, Police, Hospital, Mother and son found dead in Thrippunithura

Keywords: News, Kerala, Found Dead, Police, Hospital, Mother and son found dead in Thrippunithura

Post a Comment