Follow KVARTHA on Google news Follow Us!
ad

കോവിഡ് വ്യാപനം; മഹാരാഷ്ട്രയില്‍ ജൂണ്‍ 1 വരെ ലോക് ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ തുടരും

മഹാരാഷ്ട്രയില്‍ ജൂണ്‍ ഒന്നുവരെ ലോക് ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ തുടരുമെന്ന് Mumbai, News, National, COVID-19, Lockdown, Maharashtra
മുംബൈ: (www.kvartha.com 13.05.2021) മഹാരാഷ്ട്രയില്‍ ജൂണ്‍ ഒന്നുവരെ ലോക് ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ തുടരുമെന്ന് സര്‍കാര്‍ അറിയിച്ചു. സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് തീരുമാനം. മഹാരാഷ്ട്രയില്‍ പ്രവേശിക്കണമെങ്കില്‍ ആര്‍ടിപിസിആര്‍ പരിശോധന ഫലം നെഗറ്റീവായതിന്റെ സെര്‍ടിഫികറ്റ് കൈയില്‍ കരുതണം. 

അവശ്യ സര്‍വിസുകള്‍ക്ക് നിയന്ത്രണം ഉണ്ടാകില്ല. അവശ്യ സാധനങ്ങള്‍ ഹോം ഡെലിവറിയായി എത്തിക്കാന്‍ പരമാവധി ശ്രമിക്കണമെന്നും ചീഫ് സെക്രട്ടറിയുടെ ഉത്തരവില്‍ വ്യക്തമാക്കുന്നു. രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗികളുള്ള സംസ്ഥാനങ്ങളിലൊന്നായ മഹാരാഷ്ട്രയില്‍ പ്രതിദിനം ലക്ഷത്തിനടുത്ത് കോവിഡ് കേസുകള്‍ റിപോര്‍ട് ചെയ്തിരുന്നു. തുടര്‍ന്നാണ് സംസ്ഥാനത്ത് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

Mumbai, News, National, COVID-19, Lockdown, Maharashtra, Maharashtra Extends Restrictions Till June 1 To Contain Covid

Keywords: Mumbai, News, National, COVID-19, Lockdown, Maharashtra, Maharashtra Extends Restrictions Till June 1 To Contain Covid

إرسال تعليق