പിണറായി പറഞ്ഞു ബിജെപി അകൗണ്ട് പൂട്ടിക്കുമെന്ന്; അത് പൂട്ടി, നേമത്ത് മണ്ഡലം തിരിച്ചുപിടിച്ച് എൽഡിഎഫ്, എൻ ഡി എ സംപൂജ്യരായി

നേമം: (www.kvartha.com 02.05.2021) എൽഡിഎഫ് ഭരണത്തുടർച നേടുമ്പോൾ മുന്നണിയെ നയിച്ച പിണറായി വിജയൻറെ വാക്കുകൾ അക്ഷരംപ്രതി ശരിയായ  കാഴ്ചയാണ് നേമത്ത് കണ്ടത്. ബിജെപിയുടെ അകൗണ്ട് ക്ലോസ് ചെയ്യുമെന്ന് പ്രചാരണത്തിന്റെ വിവിധ ഘട്ടങ്ങളിൽ മുഖ്യമന്ത്രി ആവർത്തിച്ചു പറഞ്ഞിരുന്നു.

News, BJP, Result, LDF, Top-Headlines, UDF, Niyamasabha-Election-2021, Politics, Vote, Kerala, Political party, LDF candidate won in Nemam.


ശക്തമായ ത്രികോണ പോരാട്ടം നടന്ന നേമത്ത് 5000 ലേറെ വോടിന്റെ ഭൂരിപക്ഷത്തിനാണ് എൽഡിഎഫ് സ്ഥാനാർഥി വി ശിവൻ കുട്ടി എൻഡിഎയിലെ കുമ്മനം രാജശേഖരൻ എന്ന അതികായനെ വീഴ്ത്തിയത്. നേമത്തെ ശക്തനായി യുഡിഎഫ് ഉയർത്തിക്കാട്ടിയ കെ മുരളീധരൻ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

ബിജെപിയുടെ ഗുജറാത്തായാണ് നേമത്തെ പ്രചാരണ സമയത്ത് കുമ്മനം രാജശേഖരൻ വിശേഷിപ്പിച്ചത്. എന്നാൽ ബിജെപിയുടെ ശക്തമായ സ്വാധീനത്തെ സംഘടനാ ബലത്തിന്റെ പിൻബലത്തിൽ എൽഡിഎഫ് മറികടക്കുകയായിരുന്നു. ആദ്യമായി ബിജെപി കേരളത്തിൽ വിജയിച്ച നേമം നഷ്ടപ്പെട്ടതോട് കൂടി പാർടി സംപൂജ്യരായി മാറി.

പാലക്കാട്ടും തൃശൂരിലും വോട്ടെണ്ണലിന്റെ തുടക്കത്തിൽ ബിജെപി ലീഡ് ചെയ്തിരുന്നെങ്കിലും പിന്നീട് മാറി മറിയുകയായിരുന്നു. കെ സുരേന്ദ്രൻ മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും പരാജയം ഏറ്റുവാങ്ങി. വലിയ പ്രതീക്ഷ വെച്ച കഴക്കൂട്ടത്തും വട്ടിയൂർക്കാവിലും ദയനീയമായി പരാജയപ്പെട്ടു.  ഇതോടെ എൻഡിഎയുടെ അടിത്തറയാണ് ചോദ്യം ചെയ്യപ്പെടുന്നത്.

Keywords: News, BJP, Result, LDF, Top-Headlines, UDF, Niyamasabha-Election-2021, Politics, Vote, Kerala, Political party, LDF candidate won in Nemam.
< !- START disable copy paste -->

Post a Comment

أحدث أقدم