റഷ്യ വികസിപ്പിച്ച സ്പുട്‌നിക് വാക്‌സിന്റെ ആദ്യ ബാച്ച് ഇന്ത്യയിലെത്തി

ഹൈദരാബാദ്: (www.kvartha.com 01.05.2021) കോവിഡിനെതിരെ റഷ്യ വികസിപ്പിച്ച സ്പുട്‌നിക് വാക്‌സിന്റെ ആദ്യ ബാച്ച് ഇന്ത്യയിലെത്തി. ഹൈദരാബാദിലാണ് ആദ്യ ലോഡ് എത്തിയത്. അടിയന്തര ഉപയോഗത്തിനു ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ കഴിഞ്ഞ മാസമാണ് ഡോ. റെഡ്ഡീസ് ലബോറട്ടറീസിനു സ്പുട്‌നിക് വാക്‌സിന്‍ ഇറക്കുമതി ചെയ്യാന്‍ അനുമതി നല്‍കിയത്.
First consignment of Sputnik V vaccines from Russia arrive in Hyderabad, Hyderabad, News, Health, Health and Fitness, National
വില ഉള്‍പെടെയുള്ള കാര്യങ്ങളില്‍ അന്തിമ തീരുമാനമായാല്‍ 15നു മുന്‍പ് വാക്‌സിന്‍ കുത്തിവയ്പു തുടങ്ങുമെന്നാണു ഡോ. റെഡ്ഡീസ് നല്‍കുന്ന വിവരം. 2 ലക്ഷം ഡോസ് വരും ദിവസങ്ങളില്‍ ഇന്ത്യയിലെത്തിക്കുമെന്നു റഷ്യയിലെ ഇന്ത്യന്‍ അംബാസഡര്‍ ബാലവെങ്കടേഷ് വര്‍മ അറിയിച്ചു.

മൂന്നാം ഘട്ട വാക്‌സിനേഷനില്‍ റഷ്യന്‍ വാക്‌സിനും ഇന്ത്യ ഉള്‍പെടുത്തുമെന്നാണു സൂചന. സീറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോവിഷീല്‍ഡ്, ഭാരത് ബയോടെക്കിന്റെ കോവാക്‌സിന്‍ എന്നീ വാക്‌സിനുകളാണു നിലവില്‍ രാജ്യത്ത് ഉപയോഗിക്കുന്നത്.

ജൂണിനകം റഷ്യയില്‍ നിന്നും 50 ലക്ഷം ഡോസ് ലഭിക്കും. വാക്‌സിന്‍ ഇന്ത്യയില്‍ ഉല്‍പാദിപ്പിക്കാനും സൗകര്യമൊരുക്കും. ലോകത്ത് ഉല്‍പാദിപ്പിക്കുന്ന സ്പുട്‌നിക് വാക്‌സിന്റെ 70 ശതമാനത്തോളം ഇന്ത്യന്‍ കമ്പനികളില്‍ ഉല്‍പാദിപ്പിക്കാന്‍ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ സാധിക്കുമെന്നാണു പ്രതീക്ഷ. ഇന്ത്യയിലെ വാക്‌സിനേഷന്‍ യജ്ഞം പൂര്‍ത്തിയായാല്‍, വിദേശ രാജ്യങ്ങളിലേക്ക് വാക്‌സിന്‍ കയറ്റിയയ്ക്കും.

Keywords: First consignment of Sputnik V vaccines from Russia arrive in Hyderabad, Hyderabad, News, Health, Health and Fitness, National.

Post a Comment

Previous Post Next Post