ഓടുന്ന ട്രെയിനില്‍ യുവതിയെ ആക്രമിച്ച് ആഭരണങ്ങള്‍ കവര്‍ന്ന കേസിലെ പ്രതി പിടിയില്‍

പത്തനംതിട്ട: (www.kvartha.com 04.05.2021) ഓടുന്ന ട്രെയിനില്‍ യുവതിയെ ആക്രമിച്ച് ആഭരണങ്ങള്‍ കവര്‍ന്ന കേസിലെ പ്രതി പിടിയില്‍. ആലപ്പുഴ നൂറനാട് സ്വദേശി ബാബുക്കുട്ടനെയാണ് ചിറ്റാറിലെ ഈട്ടിച്ചുവടില്‍ നിന്നും പൊലീസ് പിടികൂടിയത്. ഇവിടെ ഒളിവില്‍ കഴിയുകയായിരുന്നു.Defendant arrested for assaulting woman on train, Pathanamthitta, News, Local News, Arrested, Attack, Police, Kerala
ഗുരുവായൂര്‍ പുനലൂര്‍ പാസഞ്ചര്‍ വണ്ടിയില്‍ മുളന്തുരുത്തിയില്‍ നിന്നും കയറിയ യുവതിയെ പ്രതി ആയുധം കാണിച്ച് ഭീഷണിപ്പെടുത്തി ആഭരണങ്ങള്‍ കവരുകയായിരുന്നു. തുടര്‍ന്ന് പ്രാണരക്ഷാര്‍ഥം യുവതി ട്രെയിനില്‍ നിന്നും പുറത്തു ചാടുകയായിരുന്നു. പ്രതിയെ കണ്ടെത്താന്‍ പൊലീസ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിപ്പിച്ചിരുന്നു. സംഭവം നടന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് പ്രതി പിടിയിലാവുന്നത്.

Keywords: Defendant arrested for assaulting woman on train, Pathanamthitta, News, Local News, Arrested, Attack, Police, Kerala.

Post a Comment

Previous Post Next Post