Follow KVARTHA on Google news Follow Us!
ad

ഓക്‌സിജന്‍ സിലിന്‍ഡറുകളും കോണ്‍സെന്‍ട്രേറ്ററുകളും വാങ്ങാനായി 20 ലക്ഷം രൂപ സംഭാവന ചെയ്ത് ക്രികെറ്റ് താരം ശിഖര്‍ ദവാന്‍

Covid: Shikhar Dhawan donates Rs 20 lakh for buying oxygen cylinders #ദേശീയവാര്‍ത്തകള്‍#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ   

ന്യൂഡെല്‍ഹി: (www.kvartha.com 01.05.2021) കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് ഓക്‌സിജന്‍ ഒഴിച്ചുകൂടാനാവാത്ത സാഹചര്യത്തില്‍ ഓക്‌സിജന്‍ സിലിന്‍ഡറുകളും കോണ്‍സെന്‍ട്രേറ്ററുകളും വാങ്ങാനായി 20 ലക്ഷം രൂപ സംഭാവന ചെയ്ത് ക്രികെറ്റ് താരം ശിഖര്‍ ദവാന്‍. സചിന്‍ ടെന്‍ഡുല്‍കര്‍ ഒരു കോടി നല്‍കിയ ഓക്‌സിജന്‍ ഇന്ത്യ എന്ന എന്‍ജിഒ ആണ് ശിഖര്‍ ധവാന്റെ സംഭാവനയും സ്വീകരിച്ചിട്ടുളളത്. ഐപിഎല്‍ മത്സരത്തിന് ശേഷം പ്രൈസ് മണിയായി ലഭിക്കുന്ന പണവും കോവിഡ് മഹാമാരിയില്‍ ബുദ്ധിമുട്ടുന്നവര്‍ക്കായി നല്‍കുമെന്ന് ധവാന്‍ വിശദമാക്കി. 

News, National, India, New Delhi, Sports, Player, Funds, COVID-19, Trending, IPL, Social Media, Twitter, Covid: Shikhar Dhawan donates Rs 20 lakh for buying oxygen cylinders


അഭൂതപൂര്‍വ്വമായ സാഹചര്യത്തിലൂടെയാണ് നാം കടന്നുപോകുന്നത്. പരസ്പരം സഹായിക്കാനായി ചെയ്യാവുന്നതെല്ലാം ചെയ്യുകയെന്നത് ഈ സമയത്ത് അത്യാവശ്യമാണെന്ന് ധവാന്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചു. കോവിഡിനെതിരായ പോരാട്ടത്തില്‍ മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്കും ശിഖര്‍ ധവാന്‍ നന്ദി അറിയിച്ചു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാന്‍ ഏവരും ശ്രമിക്കണമെന്നും ധവാന്‍ ആവശ്യപ്പെട്ടു. 

രാജസ്ഥാന്‍ റോയല്‍സ് 7.5 കോടി രൂപ കോവിഡ് സഹായം പ്രഖ്യാപിച്ചിരുന്നു. രാജസ്ഥാനോടൊപ്പം ഡെല്‍ഹി ക്യാപിറ്റല്‍സും പഞ്ചാബ് കിംഗ്സും സഹായം അറിയിച്ചിട്ടുണ്ട്. പഞ്ചാബ് കിംഗ്സിന്റെ വെസ്റ്റ് ഇന്‍ഡീസ് ബാറ്റ്‌സ്മാന്‍ നികോളാസ് പുരാനും ഐ പി എല്‍ സാലറിയുടെ ഒരു ഭാഗം കോവിഡ് സഹായമായി നല്‍കുമെന്ന് അറിയിച്ചിരുന്നു. 

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ പാറ്റ് കമിന്‍സ്, സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ ശ്രീവാത്സ് ഗോസ്വാമി എന്നിവരും ഐ പി എല്‍ താരങ്ങളില്‍ നിന്ന് സഹായഹസ്തവുമായി രംഗത്തെത്തി. 

Keywords: News, National, India, New Delhi, Sports, Player, Funds, COVID-19, Trending, IPL, Social Media, Twitter, Covid: Shikhar Dhawan donates Rs 20 lakh for buying oxygen cylinders

إرسال تعليق