Follow KVARTHA on Google news Follow Us!
ad

കോവിഡ് ചികിത്സയ്ക്ക് കൊള്ള ഫീസ് ഈടാക്കിയെന്ന് പരാതി: സ്വകാര്യ ആശുപത്രിക്കെതിരെ കേസെടുത്തു

Case registered against a private hospital for overcharging, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കൊച്ചി: (www.kvartha.com 10.05.2021) കോവിഡ് ചികിത്സയ്ക്ക് കൊള്ള ഫീസ് ഈടാക്കിയെന്ന പരാതിയിൽ സ്വകാര്യ ആശുപത്രിക്കെതിരെ പൊലീസ് കേസെടുത്തു. ക്ലിനികൽ ഇസ്റ്റാബ്ലിഷ്മെന്‍റ് ആക്ട് പ്രകാരം ആലുവ ഈസ്റ് പൊലീസാണ് ആശുപത്രിക്കെതിരെ കേസെടുത്തത്. ഫീസ് നിരക്ക് രോഗികളിൽ നിന്ന് മറച്ചു വെച്ചതിനും അമിത ഫീസ് ഈടാക്കിയതിനുമാണ് കേസ്. ആശുപത്രിക്കെതിരെ അന്വേഷണം നടത്താൻ ഹൈകോടതിയും നിർദേശം നൽകിയിരുന്നു.

കോവിഡ് രണ്ടാം തരംഗത്തിൽ ജനം വലയുമ്പോൾ പിപിഇ കിറ്റിനായി സ്വകാര്യ ആശുപത്രികൾ പതിനായിരങ്ങളാണ് രോഗികളിൽ നിന്ന് ഈടാക്കുന്നത്.

News, Hospital, Kerala, State, Kochi, Top-Headlines, Police, COVID-19, Corona,

കോവിഡ് അതിജീവിച്ച് ആശുപത്രി വിടാനിരുന്ന ഒരു വ്യക്തിക്ക് പത്ത് ദിവസം ചികിത്സിച്ചതിന് നൽകിയത് ഒരു ലക്ഷത്തി അറുപത്തിയേഴായിരം രൂപയുടെ ബിലാണ്. വലിയ സൗകര്യങ്ങളൊന്നുമില്ലാത്ത ആശുപത്രി ആയതിനാൽ ബില് കുറവാകുമെന്ന് കരുതിയാണ് ഇവിടെയെത്തിയത്. എന്നാല്‍, പിപിഇ കിറ്റിലായിരുന്നു ആശുപത്രി അധികൃതരുടെ വലിയ കൊള്ള നടന്നത്. 44,000 രൂപയാണ് പിപിഇ കിറ്റിന് മാത്രം ഈടാക്കിയത്.

തൃശൂർ സ്വദേശിനിയും കോവിഡ് ബാധിച്ച് അഞ്ച് ദിവസം മാത്രമാണ് ഇതേ ആശുപത്രിയിൽ കിടന്നത്. അഞ്ചാം ദിവസം മരണപ്പെട്ടു. എന്നാല്‍, ബിലിൽ ഒരു മയവുമില്ലായിരുന്നു. 67,880 യുടെ ബിലില്‍ പിപിഇ കിറ്റിന് 5 ദിവസത്തേക്ക് ഈടാക്കിയത് 37,352 യാണ്.

Keywords: News, Hospital, Kerala, State, Kochi, Top-Headlines, Police, COVID-19, Corona, Case registered against a private hospital for overcharging.< !- START disable copy paste -->


إرسال تعليق