ബി ജെ പി സീറ്റ് നേടിയാലും ഇല്ലെങ്കിലും എന്നും സംഘപുത്രി, ഒറ്റ വോട് ഉറപ്പായും ഭാരതീയ ജനതാ പാര്‍ടിയ്ക്ക് ഉറപ്പിയ്ക്കുന്ന പതിനായിരങ്ങളില്‍ ഒരാള്‍ ആയി ഈ ഞാനും: നടി ലക്ഷ്മി പ്രിയ

കൊച്ചി: (www.kvartha.com 04.05.2021) നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ തോല്‍വിക്കു പിന്നാലെയുള്ള പരിഹാസങ്ങളോട് തന്റെ പ്രതികരണം അറിയിച്ചുകൊണ്ടുള്ള നടി ലക്ഷ്മി പ്രിയയുടെ കുറിപ്പാണ് ഇപ്പോള്‍ വൈറലാകുന്നത്. അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ സ്‌കൂള്‍ തെരഞ്ഞെടുപ്പില്‍ എബിവിപി സ്ഥാനാര്‍ഥി ആയതുമുതലുള്ള തന്റെ പാര്‍ടി അനുഭാവത്തെ കുറിച്ചാണ് താരം ഫെയ്‌സ്ബുക് കുറിപ്പില്‍ പറയുന്നത്. 

ബിജെപി ഇവിടെ സീറ്റ് നേടിയാലും ഇല്ലെങ്കിലും താന്‍ എന്നും സംഘ പുത്രി തന്നെ ആയിരിക്കുമെന്നും മരണം വരെ ബിജെപിയ്ക്ക് വോട് ചെയ്യുകയും ചെയ്യുമെന്നും ലക്ഷ്മി പ്രിയ പറയുന്നു. ജയ പരാജയങ്ങളുടെ പേരില്‍ ആരൊക്കെ പ്രസ്ഥാനത്തെ വിട്ടുപോയാലും താന്‍ പ്രസ്ഥാനത്തിനൊപ്പം ഉണ്ടാവും താരം പറയുന്നു. 

Kochi, News, Kerala, Cinema, Entertainment, Actress, Facebook, Facebook Post, BJP, ABVP, Actress Lakshmi Priya says that I will vote for BJP

ഫെയ്‌സ്ബുക് കുറിപ്പിന്റെ പൂര്‍ണരൂപം: 

എബിവിപി എന്ന് പറഞ്ഞാല്‍ എന്ത് എന്ന് പോലും അറിയാത്ത ഞാന്‍ എബിവിപി ചേട്ടന്‍മാര്‍ക്ക് സ്ഥാനാര്‍ഥി ആയി ആരെയും കിട്ടാതെ വന്നപ്പോ മോളെ മോളെങ്കിലും നില്‍ക്കുമോ എന്ന് ചോദിക്കുകയും ഞാന്‍ സ്ഥാനാര്‍ഥി ആവുകയും വോടെണ്ണിയ മീനാക്ഷിയമ്മ ടീച്ചര്‍ 'ഇയാള്‍ക്ക് ഇയാളുടെ വോട് പോലും ഇല്ലേ'? എന്ന് ചോദിക്കുകയും ടീച്ചറെ ഞെട്ടിച്ചു കൊണ്ടു 'എനിക്കു ഞാന്‍ തന്നെ ചെയ്ത ആ ഒറ്റ വോട്' കണ്ടെടുക്കുകയും ചെയ്തു. അപ്പൊ എനിക്ക് 10 വയസായിരുന്നു പ്രായം. അഞ്ചാം ക്ലാസുകാരി. എന്റെ പുസ്തകത്തില്‍ ഒക്കെ വിസ്തരിച്ചെഴുതിയിട്ടുണ്ട്. സംശയമുള്ളവര്‍ക്ക് വായിച്ചു നോക്കാം. 'കഥയും കഥാപാത്രങ്ങളും സാങ്കല്‍പ്പികമല്ല.'

അഞ്ചില്‍ നിന്ന് പത്തിലേക്കുയര്‍ന്നപ്പോള്‍ സ്‌കൂളുകളില്‍ വിദ്യാര്‍ഥി രാഷ്ട്രീയമവസാനിപ്പിക്കുകയും ലീഡര്‍മാര്‍ സ്വതന്ത്രരായി മത്സരിച്ചു വിജയിക്കുകയും ചെയ്യുന്ന കാലത്തിലേക്കെത്തുകയും ഞാനടക്കമുള്ള 55 വോടില്‍ 45 ഉം നേടി ഞാന്‍ വന്‍ ഭൂരിപക്ഷത്തോടെ വിജയിക്കുകയും ചെയ്തു. പറഞ്ഞു വന്നത് രണ്ടു കാര്യങ്ങള്‍ ആണ്. തോല്‍പ്പിച്ചത് നമ്മുടെ വ്യക്തിത്വത്തെ ഒന്നുമല്ല ഹേ, നമ്മുടെ നിലപാടിനെയാണ്. നമ്മുടെ നിലപാടാണല്ലോ നമ്മുടെ രാഷ്ട്രീയം. 

Kochi, News, Kerala, Cinema, Entertainment, Actress, Facebook, Facebook Post, BJP, ABVP, Actress Lakshmi Priya says that I will vote for BJP
ഒന്നുമറിയാത്ത പ്രായത്തില്‍ എബിവിപിയിലേക്ക് ഞാന്‍ ആകൃഷ്ട ആയിട്ടുണ്ടെങ്കില്‍ എന്റെ വ്യക്തിത്വവും നിലപാടും ഒരു സ്വയം സേവകയുടേത് ആയിട്ടുണ്ടെങ്കില്‍ ബിജെപി ഇവിടെ സീറ്റ് നേടിയാലും ഇല്ലെങ്കിലും ഞാന്‍ എന്നും സംഘ പുത്രി തന്നെ ആയിരിക്കും. മരണം വരെ ബിജെപിയ്ക്ക് വോട് ചെയ്യുകയും ചെയ്യും. ജയ പരാജയങ്ങളുടെ പേരില്‍ ആരൊക്കെ പ്രസ്ഥാനത്തെ വിട്ടുപോയാലും ഞാന്‍ ഉണ്ടാവും പ്രസ്ഥാനത്തിനൊപ്പം. എനിക്കു ഞാന്‍ തന്നെ ചെയ്ത ആ ഒറ്റ വോട് പോലെ ഒറ്റ സീറ്റും ഇല്ലെങ്കിലും ഒറ്റ വോട് ഉറപ്പായും ഭാരതീയ ജനതാ പാര്‍ടിയ്ക്ക് ഉറപ്പിയ്ക്കുന്ന പതിനായിരങ്ങളില്‍ ഒരാള്‍ ആയി ഈ ഞാനും. 
എന്ന്,
ലക്ഷ്മി പ്രിയ 
ഒപ്പ്

💪💪✍️🤝എബിവിപി എന്ന് പറഞ്ഞാൽ എന്ത് എന്ന് പോലും അറിയാത്ത ഞാൻ എബിവിപി ചേട്ടൻമാർക്ക് സ്ഥാനാർഥി ആയി ആരെയും കിട്ടാതെ വന്നപ്പോ...

Posted by Lakshmi Priya on Monday, May 3, 2021

Keywords: Kochi, News, Kerala, Cinema, Entertainment, Actress, Facebook, Facebook Post, BJP, ABVP, Actress Lakshmi Priya says that I will vote for BJP

Post a Comment

Previous Post Next Post