വര്‍കലയില്‍ യൂത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് തൂങ്ങിമരിച്ചനിലയില്‍; മരണത്തില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍

തിരുവനന്തപുരം: (www.kvartha.com 08.04.2021) വര്‍കലയില്‍ യൂത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് തൂങ്ങിമരിച്ചനിലയില്‍. വര്‍കല നടയറകുന്നിലെ യൂത് കോണ്‍ഗ്രസ് സെക്രടെറി കുന്നില്‍ പുത്തന്‍ വീട്ടില്‍ അല്‍സമീറിനെയാണ് നടയറയിലെ മാലിന്യസംസ്‌കരണ പ്ലാന്റിന് സമീപത്തെ ഗ്രൗണ്‍ടില്‍ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.Youth congress local leader found dead in Varkala, Thiruvananthapuram, News, Politics, Congress, Leader, Hanged, Dead Body, Kerala
നാട്ടുകാരാണ് മൃതദേഹം ആദ്യം കണ്ടത്. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. കാറ്ററിങ് തൊഴിലാളിയായ അല്‍സമീറിന് ഒരു ലക്ഷത്തോളം രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. അതേസമയം, മരണത്തില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍ ആരോപിച്ചു.

ഇതോടെ ഫൊറന്‍സിക് പരിശോധനയ്ക്ക് ശേഷം മൃതദേഹം പോസ്റ്റുമോര്‍ടത്തിനായി ആശുപത്രിയിലേക്ക് മാറ്റുമെന്ന് പൊലീസ് പറഞ്ഞു.

സജീനയാണ് അല്‍സമീറിന്റെ ഭാര്യ. ഇവര്‍ ഗര്‍ഭിണിയാണ്. ദമ്പതികള്‍ക്ക് രണ്ട് മക്കളുണ്ട്.

Keywords: Youth congress local leader found dead in Varkala, Thiruvananthapuram, News, Politics, Congress, Leader, Hanged, Dead Body, Kerala.

Post a Comment

أحدث أقدم