Follow KVARTHA on Google news Follow Us!
ad

ബന്ധുക്കളായ യുവാക്കൾ മുങ്ങി മരിച്ചു

Young relatives drowned #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
മംഗളൂറു: (www.kvartha.com 20.04.2021) കുമ്പുളയ ഇച്ചലമ്പാടിയിൽ ബന്ധുക്കളായ യുവാക്കൾ പുഴയിൽ മുങ്ങിമരിച്ചു. നെല്ല്യാടിയിലെ ഉമറിന്റെ മകൻ മുഹമ്മദ് ദാകിർ (19), ഉമറിന്റെ സഹോദരീപുത്രൻ ഉപ്പിനങ്ങാടിയിലെ മുഹമ്മദ് സിനാൻ (21) എന്നിവരാണ് അപകടത്തിൽപ്പെട്ടത്.
                                                                                 

ദാകിർ കോളജ് വിദ്യാർഥിയും സിനാൻ അമ്മാവന്റെ കോഴി,ആട് ഫാമിൽ ജീവനക്കാരനുമാണ്. ആടിനെ വാങ്ങാൻ പറഞ്ഞയച്ച ഇരുവരും തിരിച്ചെത്താത്തതിനെത്തുടർന്ന് മൊബൈൽ ഫോണുകളിൽ ബന്ധപ്പെട്ടെങ്കിലും മറുപടിയുണ്ടായില്ല.

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പുഴക്കരയിൽ അഴിച്ചുവെച്ച വസ്ത്രങ്ങളും മൊബൈൽ ഫോണുകളും പാലത്തിനരികെ നിറുത്തിയിട്ട ബൈകും കണ്ടെത്തിയത്. മണലെടുപ്പു കാരണം രൂപപ്പെട്ട കുഴിയിൽ നിന്ന് മുങ്ങൽ വിദഗ്ധർ മൃതദേഹങ്ങൾ കരക്കെടുത്തു.


Keywords: Drowned, Karnataka, News, River, Mangalore, Youth, Death, Top-Headlines, Student, Young relatives drowned.
< !- START disable copy paste -->

Post a Comment