നിങ്ങളുടെ സുഹൃത്തുക്കളില്‍ ആരെങ്കിലും ഒ ടി പി നമ്പര്‍ ചോദിച്ച് ടെക്സ്റ്റ് മെസേജ് അയക്കാറുണ്ടോ? കൊടുക്കരുത്; വാട്‌സ് ആപിലൂടെ പുതിയ തട്ടിപ്പ്

ന്യൂഡെല്‍ഹി: (www.kvartha.com 08.04.2021) നിങ്ങളുടെ സുഹൃത്തുക്കളില്‍ ആരെങ്കിലും ആറ് ഡിജിറ്റുള്ള ഒടിപി നമ്പര്‍ ചോദിച്ച് വാട്‌സ് ആപില്‍ ടെക്സ്റ്റ് മെസേജ് അയക്കുകയാണെങ്കില്‍ ഒരിക്കലും അതിന് മറുപടി നല്‍കരുത്. ആദ്യം സുഹൃത്തിനെ വിളിച്ച് മെസേജ് അയച്ചത് അവന്‍/അവള്‍ ആണോ എന്ന് ഉറപ്പുവരുത്തുകയാണ് വേണ്ടത്. കാരണം, വാട് സ് ആപിനെ ലക്ഷ്യമിട്ട് പുതിയ ഒരു തട്ടിപ്പുകൂടി ഇപ്പോള്‍ ചുറ്റിക്കറങ്ങുന്നുണ്ട്.
WhatsApp users should be careful! A new scam has arrived, save yourself this way, New Delhi, News, Technology, Business, Message, Cheating, National
വാട്‌സ് ആപില്‍ സൈന്‍-ഇന്‍ ചെയ്യുമ്പോള്‍ ചോദിക്കുന്ന ഒടിപി നമ്പര്‍ ഉപയോഗിച്ചുള്ള തട്ടിപ്പാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. ആദ്യം ഹാക് ചെയ്യപ്പെടുന്ന അകൗണ്ടില്‍ നിന്നും അവരുടെ കോണ്‍ടാക്റ്റിലുള്ള മറ്റുള്ളവര്‍ക്ക് വ്യാപകമായി ഒടിപി നമ്പറിനായി സന്ദേശമയക്കും. ഒന്നും നോക്കാതെ ഒടിപി അയച്ചുനല്‍കുകയാണെങ്കില്‍, നിങ്ങളുടെ സുഹൃത്തിനെ പോലെ നിങ്ങളുടെ വാട്‌സ് ആപും ഹാക് ചെയ്യപ്പെടും.

റേഡിയോ ഷോ ഹോസ്റ്റായ അലെക്‌സിസ് കോണ്‍റാന്‍ ആണ് പുതിയ തട്ടിപ്പിനെ കുറിച്ച് ട്വിറ്ററിലൂടെ ആദ്യം റിപോര്‍ട് ചെയ്തത്. 'ആദ്യം വാട്‌സ് ആപ് കോഡ് എന്ന പേരില്‍ ഫോണില്‍ ഒരു ടെക്സ്റ്റ് മെസ്സേജ് വരും. തൊട്ടുപിന്നാലെ, നിങ്ങളുടെ ഏതെങ്കിലും വാട്‌സ് ആപ് കോണ്‍ടാക്ടില്‍ നിന്ന് ഒരു സന്ദേശമായിരിക്കും എത്തുക. 'ഹലോ.. ക്ഷമിക്കണം ഞാന്‍ എസ് എം എസ്സായി അബദ്ധത്തില്‍ ഒരു ആറ് നമ്പര്‍ കോഡ് നിങ്ങള്‍ക്ക് അയച്ചിട്ടുണ്ട്. അത് തിരിച്ചയക്കാമോ.. അത്യാവശ്യമാണ്'. എന്നായിരിക്കും സന്ദേശം-അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

ഒ ടി പി ചോദിച്ചുകൊണ്ട് നിങ്ങള്‍ക്ക് സന്ദേശമയച്ച ആളുടെ വാട്‌സ് ആപും ഹാക് ചെയ്യപ്പെട്ടു എന്നാണ് ഇത്തരം മെസേജിലൂടെ മനസിലാക്കേണ്ടത്. പിന്നാലെ, അവരുടെ കോണ്‍ടാക്റ്റിലുള്ള മറ്റുള്ളവരുടെ അകൗണ്ടും ഹാക് ചെയ്യാനാണ് തട്ടിപ്പുകാര്‍ ശ്രമിക്കുന്നത്. ഒടിപി നല്‍കിയാല്‍, നിങ്ങളുടെ വാട്‌സ്ആപ് ഹാകര്‍ അവരുടെ കൈയ്യിലുള്ള ഉപകരണത്തില്‍ ആക്ടിവേറ്റാക്കും. അങ്ങനെ സംഭവിച്ചാലുള്ള അപകടം പിന്നെ പറയേണ്ടതില്ലല്ലോ...!

ഒരിക്കലും ഒടിപി നമ്പര്‍ ആരുമായും പങ്കുവെക്കാതിരിക്കലാണ് ഇത്തരം തട്ടിപ്പിന് ഇരയാവാതിരിക്കാനുള്ള പ്രധാന പോംവഴി എന്നും അദ്ദേഹം പറയുന്നു. അഥവാ, സുഹൃത്തുക്കളില്‍ നിന്ന് അത്തരം സന്ദേശം വരികയാണെങ്കില്‍, അവരെ വിളിച്ച് അവരുടെ വാട്‌സ് ആപ് ഹാകായ വിവരം അറിയിക്കുക. അവര്‍ ലോഗിന്‍ ചെയ്യുന്നതോടെ ഹാകര്‍മാര്‍ക്ക് സുഹൃത്തിന്റെ അകൗണ്ട് ഉപയോഗിക്കാന്‍ സാധിക്കാതെ വരും. വാട്‌സ് ആപില്‍ ടു ഫാക്ടര്‍ ഒതന്റിക്കേഷന്‍ അല്ലെങ്കില്‍ ടു സ്‌റ്റെപ് വെരിഫിക്കേഷന്‍ എനബിള്‍ ചെയ്തുവെച്ചാല്‍ അകൗണ്ട് കൂടുതല്‍ സുരക്ഷിതമാക്കാന്‍ സാധിക്കും.

Keywords: WhatsApp users should be careful! A new scam has arrived, save yourself this way, New Delhi, News, Technology, Business, Message, Cheating, National.

Post a Comment

Previous Post Next Post