Follow KVARTHA on Google news Follow Us!
ad

ലോക് ഡൗണ്‍ അവസാനത്തെ ആയുധം മാത്രം; മൈക്രോ കന്റോണ്‍മെന്റ് സോണുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക; സംസ്ഥാനങ്ങളോട് പ്രധാനമന്ത്രി

#ഇന്നത്തെ വാര്‍ത്തകള്‍,#ദേശീയ വാര്‍ത്തകള്‍, New Delhi,News,Prime Minister,Narendra Modi,COVID-19,National,Lockdown,
ന്യൂഡെല്‍ഹി: (www.kvartha.com 20.04.2021) ലോക് ഡൗണ്‍ അവസാനത്തെ ആയുധം മാത്രം. മൈക്രോ കന്റോണ്‍മെന്റ് സോണുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക സംസ്ഥാനങ്ങളോട് പ്രധാനമന്ത്രി നരേന്ദ്ര മോദി.

രാജ്യമെമ്പാടും കോവിഡ് വ്യാപനം തീവ്രമായ സാഹചര്യത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ടു രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.‘We have to save India from a lockdown’: PM Modi in address to nation, New Delhi, News, Prime Minister, Narendra Modi, COVID-19, National, Lockdown
കോവിഡ് രോഗികളുടേയും കോവിഡ് ബാധയില്‍ മരണപെട്ടവരുടെയും സങ്കടത്തില്‍ താന്‍ പങ്കു ചേരുന്നു എന്നും മോദി പറഞ്ഞു.

പ്രധാന പ്രഖ്യാപനങ്ങള്‍

*ജീവന്‍ പണയം വച്ച് സമൂഹത്തെ പരിപാലിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പ്രധാനമന്ത്രിയുടെ ആദരം
ഓക്‌സിജന്‍ നിര്‍മാണം, വിതരണം എന്നിവ ഊര്‍ജിതപ്പെടുത്തും

*മഹാമാരിയുടെ തുടക്കം മുതല്‍ തന്നെ സജീവമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ ഫാര്‍മാ കമ്പനികള്‍ ഇപ്പോഴും മരുന്നുകള്‍ക്കായി അശ്രാന്തം പ്രവര്‍ത്തിക്കുന്നുണ്ട്.

*കൂടുതല്‍ ആശുപത്രി-കിടത്തി ചികിത്സാസൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ ശ്രമങ്ങള്‍ നടക്കുന്നു

*ലോകത്തിലെ തന്നെ മികച്ച ശാസ്ത്രജ്ഞന്‍മാര്‍ ഇന്ത്യയിലാണ്. അവരുടെ പ്രയത്‌നത്തില്‍ ഉണ്ടായ വാക്‌സിനുകള്‍ ആണ് രാജ്യത്തില്‍ നിലവില്‍ നല്‍കി വരുന്നത്. ലോകത്തെ തന്നെ ഏറ്റവും വിലകുറഞ്ഞ വാക്‌സിന്‍ ഇന്ത്യയില്‍ ആണ് നല്‍കുന്നത്.

*പതിനെട്ടു വയസ്സിനു മുകളില്‍ ഉള്ള എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കുന്നത് വഴി രാജ്യത്തിന്റെ യുവതയെ, അവരുടെ പ്രവര്‍ത്തനമണ്ഡലങ്ങളില്‍ തന്നെ നിര്‍ത്താന്‍ സാധിക്കും

*ആരോഗ്യ പ്രവര്‍ത്തകര്‍, മുന്‍നിര പ്രവര്‍ത്തകര്‍, മുതിര്‍ന്ന പൗരന്മാരില്‍ വലിയൊരു വിഭാഗം എന്നിവര്‍ക്ക് ഇതിനകം വാക്‌സിനേഷന്‍ നല്‍കിയിട്ടുണ്ട് എന്നത് വലിയ ആത്മവിശ്വാസം നല്‍കുന്നതാണ്.

*'ലോക്ക് ഡൗണ്‍ 'ലാസ്റ്റ് റിസോര്‍ട്ട്' ആയി മാത്രം,' എന്ന് സംസ്ഥാനങ്ങളോട് ആവശ്യപ്പെടുന്നു, പകരം മൈക്രോ കണ്‍റൈന്‍മെന്റ് സോണുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക

Keywords: ‘We have to save India from a lockdown’: PM Modi in address to nation, New Delhi, News, Prime Minister, Narendra Modi, COVID-19, National, Lockdown.


Post a Comment