Follow KVARTHA on Google news Follow Us!
ad

ചികിത്സിക്കാന്‍ സ്ഥലമില്ല; കോവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്നു; മസ്ജിദിനെ ആശുപത്രിയാക്കി മാറ്റി പള്ളി അധികൃതര്‍

#ഇന്നത്തെ വാര്‍ത്തകള്‍,#ദേശീയ വാര്‍ത്തകള്‍, Gujarath,News,Health,Health and Fitness,COVID-19,hospital,Treatment,Religion,National,
വഡോദര: (www.kvartha.com 20.04.2021) കോവിഡ് ബാധിതരുടെ എണ്ണം ദിനം പ്രതി വര്‍ധിക്കുന്നു, ചികിത്സിക്കാനാണെങ്കില്‍ സ്ഥലം തികയുന്നുമില്ല. ഒടുവില്‍ ഗുജറാത്തില്‍ മസ്ജിദ് കോവിഡ് ആശുപത്രിയാക്കി മാറ്റി പള്ളി അധികൃതര്‍. വഡോദരയിലെ ജഹാംഗീര്‍പുരയിലെ പള്ളിയാണ് 50 കിടക്കകളുള്ള കോവിഡ് ആശുപത്രിയാക്കി മാറ്റിയത്.Vadodara Mosque Converted into Covid-19 Facility to Accommodate Patients Amid Surge, Gujarath, News, Health, Health and Fitness,COVID-19, Hospital, Treatment, Religion, National
'നാട്ടില്‍ കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. ഓക്‌സിജന്റെയും കിടക്കകളുടെയും ക്ഷാമം രോഗികളെ വലക്കുന്നു. ഈ പശ്ചാത്തലത്തില്‍ പള്ളി രോഗികളുടെ ചികിത്സക്കായി വിട്ടുകൊടുക്കുകയാണ്. റമദാന്‍ മാസത്തില്‍ ചെയ്യാവുന്ന ഏറ്റവും വലിയ പുണ്യകരമായ പ്രവര്‍ത്തിയാണിതെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നുവെന്ന് പള്ളി കമിറ്റി അധികാരികള്‍ പറഞ്ഞു.

'അതിവേഗത്തിലാണ് ഗുജറാത്തില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നത്. രോഗികളുമായി 108 ആംബുലന്‍സുകള്‍ ആശുപത്രിയുടെ പുറത്ത് ക്യൂ നില്‍ക്കുന്ന വാര്‍ത്തകളും സംസ്ഥാനത്ത് നിന്ന് പുറത്ത് വന്നിരുന്നു. 5491 പേരാണ് കോവിഡ് ബാധിച്ച് സംസ്ഥാനത്ത് ഇതുവരെ മരിച്ചത്.

Keywords: Vadodara Mosque Converted into Covid-19 Facility to Accommodate Patients Amid Surge, Gujarath, News, Health, Health and Fitness,COVID-19, Hospital, Treatment, Religion, National.

Post a Comment