പ്രവചനാതീതം ഈ പോരാട്ടം; കുന്നംകുളത്ത് വിജയം ആര്‍ക്കൊപ്പം?

കുന്നംകുളം: (www.kvartha.com 05.04.2021) തൃശ്ശൂര്‍ ജില്ലയിലെ നിയമസഭാ മണ്ഡലമായ കുന്നംകുളത്ത് ഇത്തവണ തീപാറും പോരാട്ടം. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി എ സി മൊയ്ദീനും യുഡിഎഫ് സ്ഥാനാര്‍ഥിയായി കെ ജയശങ്കറും എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി കെ കെ അനീഷ് കുമാറും മത്സരത്തിനായി കളത്തിലിറങ്ങിയതോടെ മണ്ഡലത്തില്‍ വിജയം ആര്‍ക്കൊപ്പമെന്ന് പ്രവചനാതീതം. സിറ്റിങ് എംഎല്‍എ കൂടിയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി മൊയ്തീനെന്നത് എല്‍ഡിഎഫിന് പ്രതീക്ഷ നല്‍കുമ്പോഴും ഈ കാര്യം പ്രതികൂലമായി ഉപയോഗപ്പെടുത്താനാണ് യുഡിഎഫിന്റെയും എന്‍ഡിഎയുടെയും ശ്രമം. 

മണ്ഡലത്തിന്റെ വികസനമുരടിപ്പാണ് ഇരുകൂട്ടരും ആരോപിക്കുന്നത്. മുന്‍ ജില്ലാപഞ്ചായത്തംഗവും നാട്ടുകാരനുമായ കെ ജയശങ്കറിലൂടെ സീറ്റ് തിരിച്ചുപിടിക്കുമെന്നത് യുഡിഎഫ് ഉറച്ച് വിശ്വസിക്കുന്നു. 
പ്രചാരണത്തിലെ മുന്‍തൂക്കവും സ്ഥാനാര്‍ഥിയുടെ ജനകീയതയും യുവജനങ്ങളുടെ ആവേശവും വോടാക്കിമാറ്റാമെന്നാണ് യുഡിഎഫിന്റെ പ്രതീക്ഷ. അഞ്ചുവര്‍ഷം മണ്ഡലത്തില്‍ നടത്തിയ വികസനത്തിലൂന്നിയാണ് മൊയ്തീന്റെ പ്രചാരണം. ഒപ്പം തദ്ദേശതിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ മുന്നണിക്ക് മുന്നേറ്റമുണ്ടാക്കാനായതും അനുകൂലഘടകമായി കരുതുന്നു.

Kunnamkulam, News, Kerala, Election, BJP, UDF, LDF, Politics, Unpredictable fight in Kunnamkulam; Who will win?

അതേസമയം ബിജെപി ജില്ലാ പ്രസിഡന്റ് ആയ എന്‍ഡിഎ സ്ഥാനാര്‍ഥി അനീഷിന് ഈ മണ്ഡലത്തില്‍ ഇത് മൂന്നാമതാണ് മത്സരത്തിറങ്ങുന്നത്. 2011 ല്‍ അനീഷ്‌കുമാര്‍ നേടിയത് 11,725 വോടുകളാണ്.  കഴിഞ്ഞതവണ 29,325 ആയി വോടുകള്‍ ഉയര്‍ന്നതോടെ ഇത്തവണ വിജയമെന്ന പ്രതീക്ഷ എന്‍ഡിഎ മുറുകെ പിടിക്കുകയാണ്. മുന്നണികളെ മാറിമാറി പരീക്ഷിച്ച കുന്നംകുളത്തുകാര്‍ മാറ്റത്തിനുള്ള തയ്യാറെടുപ്പിലാണെന്ന് എന്‍ഡിഎ അവകാശപ്പെടുന്നു.

മണ്ഡലത്തില്‍ 2016ല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എ സി മൊയ്ദീന്‍ (ഇ) ആണ് 63,274 വോടുകള്‍ നേടി വിജയിച്ചത്. യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച സി എം പി നേതാവ് സി പി ജോണ്‍ 55,492 വോടുകള്‍ നേടി പരാജയപ്പെട്ടു. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആലത്തൂര്‍ നിന്ന് യുഡിഎഫിലെ രമ്യ ഹരിദാസ് 1,58,968 വോടിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. ജനമനസ് ആര്‍ക്കൊപ്പമാണെന്നറിയാന്‍ തെരെഞ്ഞെചുപ്പ് ഫലം വരെ കാത്തിരിക്കാം. 

Keywords: Kunnamkulam, News, Kerala, Election, BJP, UDF, LDF, Politics, Unpredictable fight in Kunnamkulam; Who will win?

Post a Comment

Previous Post Next Post