Follow KVARTHA on Google news Follow Us!
ad

'ഇത് പാല്‍ സൊസൈറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പല്ല'; തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിടെ സിപിഎം നേതാവും എംപിയുമായ എഎം ആരിഫ് യുഡിഎഫ് സ്ഥാനാര്‍ഥി അരിത ബാബുവിനെ അധിക്ഷേപിച്ചതായി ആരോപണം

'This is not an election to the Dairy Society'; CPM leader and MP AM Arif allegedly insulted UDF candidate Arita Babu during an election convention

ആലപ്പുഴ: (www.kvartha.com 05.04.2021) തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിടെ സി പി എം നേതാവും എം പിയുമായ എ എം ആരിഫ് യു ഡി എഫ് സ്ഥാനാര്‍ഥി അരിത ബാബുവിനെ അധിക്ഷേപിച്ചതായി ആരോപണം. ഇത് പാല്‍ സൊസൈറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പല്ല. കേരള നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പാണെന്നായിരുന്നു ആരിഫിന്റെ പരാമര്‍ശം. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

പരാമര്‍ശം അധിക്ഷേപകരമാണെന്ന് ചൂണ്ടിക്കാട്ടി യു ഡി എഫ് കേന്ദ്രങ്ങള്‍ വിഡിയോ പ്രചരിപ്പിക്കുന്നുണ്ട്. യു ഡി എഫ് സ്ഥാനാര്‍ഥിയായ അരിത ബാബു ക്ഷീരകര്‍ഷകയെന്ന നിലയില്‍ പ്രദേശത്ത് പ്രവര്‍ത്തിച്ച് വരുന്നയാളാണ്. പ്രിയങ്ക ഗാന്ധി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ അരിതയുടെ പശുവളര്‍ത്തല്‍ കേന്ദ്രം സന്ദര്‍ശിച്ചിരുന്നു.

News, Kerala, State, Alappuzha, Assembly-Election-2021, UDF, LDF, CPM, MP, Allegation, 'This is not an election to the Dairy Society'; CPM leader and MP AM Arif allegedly insulted UDF candidate Arita Babu during an election convention


ആലപ്പുഴ ജില്ല പഞ്ചായത്ത് മുന്‍ അംഗമായ അരിത ബാബു സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ വനിത സ്ഥാനാര്‍ഥിയാണ്. കായംകുളത്തെ സിറ്റിങ് എം എല്‍ എ യു പ്രതിഭയോടാണ് അരിത പോരിനിറങ്ങുന്നത്.

വിഷയത്തില്‍ എ എം ആരിഫിന്റെ പ്രതികരണം അറിവായിട്ടില്ല.

    



Keywords: News, Kerala, State, Alappuzha, Assembly-Election-2021, UDF, LDF, CPM, MP, Allegation, 'This is not an election to the Dairy Society'; CPM leader and MP AM Arif allegedly insulted UDF candidate Arita Babu during an election convention

Post a Comment