Follow KVARTHA on Google news Follow Us!
ad

സൈകിള്‍ മോഷണക്കേസില്‍ പിടിയിലായ മൂന്നാം ക്ലാസുകാരനെ ഞെട്ടിച്ച് പോലീസ്!

Third class student arrested for stealing a bicycle has a new bicycle belonging to the police #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

പാലക്കാട്: (www.kvartha.com 08.04.2021) അയല്‍വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ സൈകിള്‍ മോഷണക്കേസില്‍ പിടിയിലായ മൂന്നാം ക്ലാസുകാരന് പുത്തന്‍ സൈകിള്‍ വാങ്ങി നല്‍കി പോലീസുകാര്‍. സൈകിള്‍ ഓടിക്കാനുള്ള തീവ്രമായ ആഗ്രഹത്തിലാണ് കുട്ടി അയല്‍വീട്ടിലെ സൈകിള്‍ എടുത്തതെന്ന് പോലീസ് പറഞ്ഞു. 

പാലക്കാട് ഷോളയൂരിലാണ് സംഭവം. പുതിയ സൈകിള്‍ കാണുന്നില്ലെന്ന പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് ഇത്തരമൊരു പരിഹാരം പോലീസ് കണ്ടെത്തിയത്. അയല്‍വീട്ടുകാര്‍ സൈകിള്‍ മോഷണം പോയതായി പോലീസില്‍ പരാതി നല്‍കി. സംഭവങ്ങളുടെ കിടപ്പ് മനസിലായ ഷോളയൂര്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ശ്രീ വിനോദ് കൃഷ്ണ പരാതിക്കാര്‍ക്ക് സൈകിള്‍ തിരികെ നല്‍കി പരാതി പരിഹരിച്ചു.  സൈകിള്‍ എടുത്തുകൊണ്ടുപോയ മൂന്നാം ക്ലാസുകാരന് പുതിയൊരു സൈകിളും വാങ്ങി നല്‍കി. 

പോലീസുകാര്‍ സൈകിള്‍ വാങ്ങാനെത്തിയ കടയുടമയാണ് സംഭവം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരിക്കുന്നത്.

News, Kerala, State, Palakkad, Police, Boy, Theft, Complaint, Third class student arrested for stealing a bicycle has a new bicycle belonging to the police


Keywords: News, Kerala, State, Palakkad, Police, Boy, Theft, Complaint, Third class student arrested for stealing a bicycle has a new bicycle belonging to the police

Post a Comment