Follow KVARTHA on Google news Follow Us!
ad

എസ്എന്‍സി ലാവ്ലിന്‍ കേസ് രണ്ടാഴ്ചത്തേക്കു മാറ്റി; സി ബി ഐ നേരത്തെ സമയം നീട്ടി ചോദിച്ചത് 21 തവണ

#ഇന്നത്തെ വാര്‍ത്തകള്‍, #ദേശീയ വാര്‍ത്തകള്‍, New Delhi,News,Politics,Chief Minister,Pinarayi vijayan,Supreme Court of India,National,
ന്യൂഡെല്‍ഹി: (www.kvartha.com 06.04.2021) എസ്എന്‍സി ലാവ്ലിന്‍ കേസ് രണ്ടാഴ്ചത്തേക്കു മാറ്റി. കൂടുതല്‍ രേഖകള്‍ ഹാജരാക്കാന്‍ സാവകാശം ആവശ്യപ്പെട്ട് പ്രതിപ്പട്ടികയില്‍ നിന്നൊഴിവാക്കപ്പെട്ട ഊര്‍ജ വകുപ്പ് ജോയിന്റ് സെക്രടെറി എ ഫ്രാന്‍സിസ് നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് നടപടി.Supreme Court Adjourns SNC-Lavlin Case Hearing For Two Weeks; Says No Adjournment On Next Date, New Delhi, News, Politics, Chief Minister, Pinarayi vijayan, Supreme Court of India, National
മുഖ്യമന്ത്രി പിണറായി വിജയന്‍, ഊര്‍ജ വകുപ്പു സെക്രടെറി കെ മോഹനചന്ദ്രന്‍, ജോയിന്റ് സെക്രടെറി എ ഫ്രാന്‍സിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ ഹൈകോടതി വിധിക്കെതിരെയാണ് സിബിഐ സുപ്രീം കോടതിയില്‍ എത്തിയത്.

കേസില്‍ നേരത്തേ 21 തവണ സിബിഐ സമയം നീട്ടിച്ചോദിച്ചിരുന്നു. ഇനി മാറ്റിവയ്ക്കില്ലെന്നു വ്യക്തമാക്കിയാണു കേസ് ചൊവ്വാഴ്ചത്തേക്കു നിശ്ചയിച്ചിരുന്നത്. അഭിഭാഷകന്‍ പ്രകാശ് രഞ്ജന്‍ നായക് വഴിയാണ് ഫ്രാന്‍സിസ് അപേക്ഷ നല്‍കിയത്. ഇനി സമയം നീട്ടി നല്‍കില്ലെന്ന് കോടതി അറിയിച്ചു.

Keywords: Supreme Court Adjourns SNC-Lavlin Case Hearing For Two Weeks; Says No Adjournment On Next Date, New Delhi, News, Politics, Chief Minister, Pinarayi vijayan, Supreme Court of India, National.

Post a Comment