Follow KVARTHA on Google news Follow Us!
ad

ഇസ്രാഈലില്‍ സ്ഥലപരിമിതിയുള്ള മെറോണ്‍ പര്‍വതത്തില്‍ ഒരു ലക്ഷത്തിലധികം പേര്‍ ഒത്തുകൂടി മതാഘോഷം; തിക്കിലും തിരക്കിലുംപ്പെട്ട് 40 മരണം, 103ലധികം പേര്‍ക് പരിക്ക്, നിരവധി പേരുടെ നില ഗുരുതരം

Stampede at Israeli religious festival dies at least 40 #ലോകവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ  

ജറുസലേം: (www.kvartha.com 30.04.2021) ഇസ്രാഈലില്‍ മതാഘോഷത്തിനിടെ ഉണ്ടായ തിക്കിലും തിരക്കിലുംപ്പെട്ട് 40 മരണം. 103ലധികം പേര്‍ക് പരിക്ക്, നിരവധി പേരുടെ നില ഗുരുതരം. ഇസ്രാഈലില്‍ ജൂത തീര്‍ഥാടന കേന്ദ്രത്തിലെ പരമ്പരാഗത ആഘോഷ ചടങ്ങിനിടെയാണ് സംഭവം. വ്യാഴാഴ്ച അര്‍ധരാത്രി വടക്കന്‍ ഇസ്രായേലിലെ മെറോണ്‍ പര്‍വതത്തിലാണ് അപകടമുണ്ടായത്.

പര്‍വതത്തിലേക്കുള്ള വീതി കുറഞ്ഞ വഴിയിലെ വന്‍ ജനക്കൂട്ടത്തില്‍പ്പെട്ട് ശ്വാസംമുട്ടിയും ചവിട്ടേറ്റുമാണ് പലരും മരിച്ചത്. തീവ്ര ഓര്‍ത്തഡോക്‌സ് ജൂതന്മാര്‍ സ്ഥലപരിമിതിയുള്ള മെറോണ്‍ പര്‍വതത്തില്‍ ഒരു ലക്ഷത്തിലധികം പേര്‍ ഒത്തുകൂടിയതാണ് തിക്കിലും തിരക്കിലും കലാശിച്ചത്. കോവിഡ് നിയന്ത്രണം നീക്കിയ ശേഷം രാജ്യത്ത് നടക്കുന്ന പ്രധാന ആഘോഷമാണിത്.

News, World, International, Israel, Festival, Religion, Death, Injured, Stampede at Israeli religious festival dies at least 40


രാത്രി മുഴുവന്‍ ദീപം തെളിച്ച് പ്രാര്‍ഥന, ഗാനാലാപനം, നൃത്തം എന്നിവ നടത്തുന്നതാണ് ഇവിടത്തെ പരമ്പരാഗത ആഘോഷം. രണ്ടാം നൂറ്റാണ്ടില്‍ മരണപ്പെട്ട ആത്മീയ ആചാര്യനായിരുന്ന റബ്ബി ഷിമോന്‍ ബാര്‍ യോചായിക്ക് ആദരമര്‍പ്പിക്കാനായാണ് തീവ്ര ഓര്‍ത്തഡോക്‌സ് വിഭാഗക്കാര്‍ അടക്കമുള്ള പതിനായിരക്കണക്കിന് ജൂതന്മാര്‍ മെറോണ്‍ പര്‍വതത്തില്‍ ഒത്തുചേരുന്നത്. 

Keywords: News, World, International, Israel, Festival, Religion, Death, Injured, Stampede at Israeli religious festival dies at least 40

Post a Comment