Follow KVARTHA on Google news Follow Us!
ad

മുന്‍ അറ്റോര്‍ണി ജനറല്‍ സോളി സൊറാബ്ജി അന്തരിച്ചു

Soli Sorabjee, former Attorney General of India dies #ദേശീയവാര്‍ത്തകള്‍#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ 

ന്യൂഡെല്‍ഹി: (www.kvartha.com 30.04.2021) അസുഖം ബാധിച്ച് ചികിത്സയിലായിരുന്ന മുന്‍ അറ്റോര്‍ണി ജനറലും മുതിര്‍ന്ന അഭിഭാഷകനുമായ സോളി സൊറാബ്ജി (91) അന്തരിച്ചു. ഡെല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ പുലര്‍ച്ചെയായിരുന്നു അന്ത്യം. 

News, National, India, Death, New Delhi, Diseased, Health, Hospital, Treatment, Soli Sorabjee, former Attorney General of India dies


1930ല്‍ ബോംബെയില്‍ ജനിച്ച സോളി സൊറാബ്ജി സെന്റ് സേവ്യേഴ്‌സ് കോളേജിലും ബോംബെ ലോ കോളേജിലുമായാണ് പഠനം പൂര്‍ത്തിയാക്കിയത്. 1953ല്‍ ബോംബെ ഹൈകോടതിയില്‍ അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ചു. 1989-90, 1998-2004 കാലത്ത് അറ്റോര്‍ണി ജനറലായിരുന്നു. 

1997ല്‍ യുഎന്‍ പ്രതിനിധിയായി നൈജീരിയയിലും സേവനം അനുഷ്ഠിച്ചു. യുഎന്‍ മനുഷ്യാവകാശ സബ് കമീഷനിലും ന്യൂനപക്ഷ സംരക്ഷണ സബ് കമീഷനിലും ഹേഗ് ആസ്ഥാനമായുള്ള യുഎന്‍ ലോക കോടതിയിലും  സേവനം അനുഷ്ഠിച്ചു. ഏഴു പതിറ്റാണ്ട് രാജ്യത്ത് നിയമ വൃത്തങ്ങളില്‍ നിറ സാന്നിധ്യമായിരുന്നു. 2002ല്‍ ഇന്ത്യന്‍ ഭരണഘടന പുനര്‍രചന കമീഷനിലും അംഗമായി. 2002ല്‍ രാജ്യം പദ്മവിഭൂഷണ്‍ നല്‍കി ആദരിച്ചു. 

പത്ര സ്വാതന്ത്ര്യം, പ്രധാനമന്ത്രിമാരുടെയും ഗവര്‍ണര്‍മാരുടെയും അമിതാധികാരം, സംസ്ഥാനങ്ങളിലെ പൊലീസ് സേനയുടെ സര്‍വാധിപത്യം തുടങ്ങിയ വിഷയങ്ങളില്‍ നിര്‍ണായക വിധികള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. നിയമവും പൊതുരംഗവുമായി ബന്ധപ്പെട്ട നിരവധി കാര്യങ്ങള്‍ക്കായി പ്രവര്‍ത്തിച്ചു.

Keywords: News, National, India, Death, New Delhi, Diseased, Health, Hospital, Treatment, Soli Sorabjee, former Attorney General of India dies

Post a Comment