Follow KVARTHA on Google news Follow Us!
ad

'എന്‍റെ ജീവനാണ് ശാഫി സാര്‍': വോട് ചെയ്യാൻ കഴിയാത്തതിനാൽ വിതുമ്പി 65 കാരി, ഒടുവിൽ ആശ്വസിപ്പിക്കാൻ നേരിട്ടെത്തി ശാഫി പറമ്പിൽ

Shafi Parambil console 65-year-old women,#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
പാലക്കാട്: (www.kvartha.com 06.04.2021) പോളിംഗ് ബൂതിൽ വോട് ചെയ്യാനെത്തിയപ്പോഴാണ് അറിയുന്നത് തന്റെ പേര് വോടർ പട്ടികയിൽ ഇല്ലെന്ന്. പാലക്കാട്ടെ 65 വയസ്സുകാരി ലീലയ്ക്കാണ് വോട് ചെയ്യാൻ കഴിയാതിരുന്നത്. പിന്നീട് വോട് ചെയ്യാൻ കഴിയാത്തതിന്റെ സങ്കടവും കരച്ചിലുമായി. ശാഫി പറമ്പിലിന് വോട് ചെയ്യാൻ കഴിയാത്തതിന്റെ സങ്കടമായിരുന്നു കൂടുതലും. ഒടുവില്‍ ആശ്വാസിപ്പിക്കാന്‍ ഷാഫി പറമ്പില്‍ നേരിട്ടെത്തിയതോടെയാണ് ലീലാമ്മയുടെ സങ്കടമടങ്ങിയത്.

രാവിലെ മണപ്പള്ളിക്കാവ് സ്‌കൂളിലെ ബൂതിലെത്തിയപ്പോള്‍ പേര് വോടര്‍ പട്ടികയിലില്ല എന്ന് ഉദ്യോഗസ്ഥർ ലീലയെ അറിയിക്കുകയായിരുന്നു.

News, Assembly Election, Assembly-Election-2021, Palakkad, Kerala, State, Top-Headlines, Politics, Political party,

'എന്‍റെ ജീവനാണ് ശാഫി സാര്‍'...എന്നായിരുന്നു കണ്ണീരോടെ ലീലാമ്മ പറഞ്ഞത്. ശാഫിക്ക് വോട് ചെയ്യാന്‍ കഴിയാത്തതിലുള്ള എല്ലാ സങ്കടവും ആ വാക്കുകളില്‍ ഉണ്ടായിരുന്നു.

എന്നാല്‍ മുത്തശ്ശിയെ ആശ്വാസിപ്പിക്കാന്‍ ശാഫി പറമ്പില്‍ എംഎല്‍എ നേരിട്ടെത്തി. അന്തിമ പട്ടിക വന്നപ്പോള്‍ ഒഴിവായതാണോ, മറ്റെവിടെങ്കിലും മാറിക്കിടപ്പുണ്ടോ എന്ന് ഉടന്‍ പരിശോധിക്കാമെന്ന് ശാഫി പറമ്പില്‍ ഉറപ്പുനല്‍കിയതോടെ മുത്തശ്ശിയുടെ സങ്കടം മാറി.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലും വോടുണ്ടായിരുന്നെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പട്ടികയില്‍ ലീലയ്‌ക്ക് ഇടമില്ലാതെപോവുകയായിരുന്നു.

Keywords: News, Assembly Election, Assembly-Election-2021, Palakkad, Kerala, State, Top-Headlines, Politics, Political party, Shafi Parambil console 65-year-old women.
< !- START disable copy paste -->

Post a Comment