Follow KVARTHA on Google news Follow Us!
ad

വോടുകള്‍ ഭിന്നിക്കപ്പെടാതെ ഇരിക്കണമെന്നതായിരുന്നു മമതയുടെ ആഹ്വാനം; ബംഗാള്‍ മുസ്ലിങ്ങളുടെ പിന്തുണ മുഖ്യമന്ത്രിക്ക് നഷ്ടപ്പെട്ടുവെന്ന് പ്രധാനമന്ത്രി

#ഇന്നത്തെ വാര്‍ത്തകള്‍, #ദേശീയ വാര്‍ത്തകള്‍, Kolkota,West Bengal,Assembly-Election-2021,West Bengal-Election-2021,National,Prime Minister,
കൊല്‍ക്കത്ത: (www.kvartha.com 06.04.2021) ബംഗാള്‍ മുസ്ലിങ്ങളുടെ പിന്തുണ മുഖ്യമന്ത്രി മമത ബാനര്‍ജിക്കു നഷ്ടപ്പെട്ടുവെന്നാണ് അവരുടെ അഭ്യര്‍ഥന വെളിപ്പെടുത്തുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വോടുകള്‍ ഭിന്നിക്കപ്പെടാതെ ഇരിക്കണമെന്നതായിരുന്നു മമതയുടെ ആഹ്വാനം. എന്നാല്‍ സമാന ആവശ്യം ഹിന്ദുക്കളോട് ബിജെപി നടത്തിയാല്‍ തെരഞ്ഞെടുപ്പ് കമിഷനും മാധ്യമങ്ങളും പാര്‍ടിക്ക് എതിരാവുമായിരുന്നുവെന്നും മോദി അഭിപ്രായപ്പെട്ടു.Seems Muslim Vote Bank Slipping Out Of Mamata Banerjee's Grasp: PM, Kolkota, West Bengal, Assembly-Election-2021, West Bengal-Election-2021, National, Prime Minister
മൂന്നാം ഘട്ട പോളിങ് പുരോഗമിക്കുന്നതിനിടെ വടക്കന്‍ ബംഗാളിലെ കൂച് ബെഹാറിലെ തംരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. തടിച്ചുകൂടിയ ജനത്തോട് അദ്ദേഹം ഇങ്ങനെ പറഞ്ഞു 'നിങ്ങളുടെ സ്‌നേഹം പലിശ സഹിതം വികസനത്തിന്റെ രൂപത്തില്‍ തിരികെ തരും. എല്ലാ മുസ്ലീങ്ങളും ഒന്നിക്കണമെന്നും വോടുകള്‍ വിഭജിക്കരുതെന്നും മമത ആവശ്യപ്പെടുന്നു. മുസ്ലിം വോട് ബാങ്ക് നിങ്ങളില്‍ (മമത) നിന്ന് അകന്നതായി ഇതില്‍നിന്നും മനസ്സിലാക്കാം.

ഇതു പരസ്യമായി പറഞ്ഞതിലൂടെ നിങ്ങള്‍ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പ് കമിഷനോടും നിങ്ങള്‍ മോശമായാണ് പെരുമാറുന്നത്. ഹിന്ദുക്കള്‍ യോജിച്ച് ബിജെപിക്കായി വോട് ചെയ്യണമെന്ന് ഞങ്ങള്‍ ആവശ്യപ്പെട്ടിരുന്നെങ്കില്‍ കമിഷനില്‍നിന്ന് 810 നോട്ടിസുകള്‍ ഞങ്ങള്‍ക്ക് ലഭിച്ചേനെ. രാജ്യം മുഴുവന്‍ ഞങ്ങള്‍ക്കെതിരെ മുഖപ്രസംഗം എഴുതിയേനെ' എന്നും പ്രധാനമന്ത്രി പറഞ്ഞു.

ബംഗാള്‍ ജനസംഖ്യയുടെ 27% മുസ്ലിങ്ങളാണ്. ബിജെപിയെ തറപറ്റിക്കാനുള്ള മമത ബാനര്‍ജിയുടെ പോരാട്ടത്തില്‍ ഇവരുടെ വോടുകള്‍ ഭിന്നിക്കപ്പെടാതെ കൃത്യമായി വീഴേണ്ടത് നിര്‍ണായകമാണ്. എന്നാല്‍ ഇത്തവണ അസദുദ്ദീന്‍ ഒവൈസിയുടെ ഓള്‍ ഇന്ത്യ മജ്ലിസ് ഇത്തിഹാദുല്‍ മുസ്ലിമീനും (എഐഎംഐഎം) ഫുര്‍ഫുറ ഷരീഫിലെ മതപുരോഹിതനും വോടുകള്‍ അവര്‍ക്ക് അനുകൂലമാക്കുന്നതിന് വന്‍ പ്രചാരണമാണ് നടത്തുന്നത്.

Keywords: Seems Muslim Vote Bank Slipping Out Of Mamata Banerjee's Grasp: PM, Kolkota, West Bengal, Assembly-Election-2021, West Bengal-Election-2021, National, Prime Minister.

Post a Comment