Follow KVARTHA on Google news Follow Us!
ad

കോവിഡ് വ്യാപനം: പറശിനിക്കടവ് മുത്തപ്പൻ മടപ്പുരയിലേക്ക് 10 ദിവസത്തേക്ക് വിശ്വാസികൾക്ക് പ്രവേശനമില്ല

No entry to Parasinikkadavu Muthappan Madappura for ten days,#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കണ്ണൂർ: (www.kvartha.com 19.04.2021) കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പറശിനിക്കടവ് മുത്തപ്പൻ മടപ്പുരയിലേക്ക് പത്ത് ദിവസത്തേക്ക് വിശ്വാസികൾക്ക് പ്രവേശനമില്ല. ക്ഷേത്രം സ്ഥിതി ചെയ്യുന്ന വാർഡിലടക്കം കോവിഡ് രോഗ വ്യാപനം കൂടുതലായതിനെ തുടർന്നാണ് തീരുമാനം. കണ്ണൂരിലെ ആന്തൂർ നഗരസഭയുടെ ഭാഗമായ വാർഡിലാണ് പറശിനി ശ്രീമുത്തപ്പൻ മടപ്പുര സ്ഥിതി ചെയ്യുന്നത്.

News, Kannur, COVID- 19, Corona, Kerala, State, Top-Headlines, Parasinikkadavu Muthappan Madappura, No entry,

കോവിഡ് രോഗികളുടെ എണ്ണം പ്രദേശത്ത് കൂടിയ സാഹചര്യത്തിലാണ് ഏപ്രിൽ 20 മുതൽ 30 വരെ വിശ്വാസികൾക്ക് പ്രവേശനം അനുവദിക്കേണ്ടെന്ന് തീരുമാനിച്ചത്. ഇതോടൊപ്പം പറശിനി മടപ്പുരയ്ക്ക് സമീപത്തെ മുഴുവൻ കച്ചവട സ്ഥാപനങ്ങളും അടച്ചിടാൻ തീരുമാനിച്ചിട്ടുണ്ട്.

Keywords: News, Kannur, COVID-
19, Corona, Kerala, State, Top-Headlines, Parasinikkadavu Muthappan Madappura, No entry, No entry to Parasinikkadavu Muthappan Madappura for ten days.  
< !- START disable copy paste -->


Post a Comment