Follow KVARTHA on Google news Follow Us!
ad

ജനിച്ചയുടനെ കുട്ടികള്‍ക്ക് ആധാര്‍; അറിയാം വിശദാംശങ്ങള്‍!

#ഇന്നത്തെ വാര്‍ത്തകള്‍, #ദേശീയ വാര്‍ത്തകള്‍, New Delhi,News,Technology,Application,Aadhar Card,Child,National,
ന്യൂഡെല്‍ഹി: (www.kvartha.com 29.04.2021) ജനിച്ചയുടനെ കുട്ടികള്‍ക്ക് ആധാര്‍. യുണിക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ(യുഐഡിഎഐ)യാണ് നവജാത ശിശുക്കള്‍ക്കും ആധാര്‍ നല്‍കാന്‍ തീരുമാനിച്ചത്. ഐഡന്റിറ്റിയും വിലാസവും തെളിയിക്കാനുള്ള പ്രധാന രേഖയായി മാറിയതും 12 അക്ക ആധാര്‍ നമ്പറിന് പ്രധാന്യം വര്‍ധിച്ചതുമാണ് ജനിച്ചയുടനെയുള്ള കുട്ടികള്‍ക്കും ഈ സൗകര്യം നല്‍കാന്‍ തീരുമാനിച്ചത്.

ബയോമെട്രിക് ഉള്‍പെടുത്താതെയാകും നവജാത ശിശുക്കള്‍ക്ക് ആധാര്‍ അനുവദിക്കുക. രക്ഷാകര്‍ത്താക്കളുടെ മുഖചിത്രമായിരിക്കും ബയോമെട്രിക് വിവരങ്ങള്‍ക്കായി ശേഖരിക്കുക. കുട്ടിക്ക് അഞ്ചുവയസ്സാകുമ്പോള്‍ പത്ത് വിരലുകളുടെ ബയോമെട്രിക് രേഖപ്പെടുത്താം.Newborns to have Aadhaar cards soon, New Delhi, News, Technology, Application, Aadhar Card, Child, National
ഓണ്‍ലൈനായും ഓഫ്ലൈനായും ഇതിനായി അപേക്ഷ നല്‍കാം. ഓഫ്ലൈനിലാണെങ്കില്‍ ആധാര്‍ എന്‍ റോള്‍മെന്റ് സെന്ററിലെത്തി അപേക്ഷനല്‍കണം. ബന്ധപ്പെട്ട രേഖകളും സമര്‍പിക്കണം.

ഓണ്‍ലൈനില്‍ അപേക്ഷിക്കാന്‍

യുഐഡിഎഐയുടെ വെബ് സൈറ്റിലെത്തി രജിസ്ട്രേഷന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്ത് വിവരങ്ങള്‍ നല്‍കാം.

*അതിനായി പോര്‍ട്ടലില്‍-uidai.gov.in -ല്‍ ലോഗിന്‍ ചെയ്യുക.

*ഹോം പേജിലുള്ള ആധാര്‍കാര്‍ഡ് രജിസ്ട്രേഷന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

*കുട്ടിയുടെ പേര്, രക്ഷാകര്‍ത്താവിന്റെ ഫോണ്‍ നമ്പര്‍, ഇ-മെയില്‍ ഐഡി തുടങ്ങിയവ ചേര്‍ക്കുക.

*കുട്ടിയുടെ വിവരങ്ങള്‍ നല്‍കിയതിനുശേഷം, വിലാസം, സ്ഥലം, ജില്ല, സംസ്ഥാനം തുടങ്ങിയ വിവരങ്ങള്‍ നല്‍കുക.

*ഫിക്സ് അപ്പോയ്മെന്റ്-ടാബില്‍ ക്ലിക്ക് ചെയ്യുക.

*ആധാര്‍ കാര്‍ഡ് രജിസ്ട്രേഷന്‍ നടത്താന്‍ ഉദ്ദേശിക്കുന്ന തിയതി രേഖപ്പെടുത്തുക.

*അടുത്തുള്ള ആധാര്‍ എന്‍ റോള്‍മെന്റ് സെന്റര്‍ തിരഞ്ഞെടുക്കുക.

*നല്‍കിയ വിവരങ്ങളില്‍ മാറ്റംവരുത്താന്‍ ഒരുതവണ മാത്രമെ അവസരമുണ്ടാകൂ.

Keywords: Newborns to have Aadhaar cards soon, New Delhi, News, Technology, Application, Aadhar Card, Child, National.

Post a Comment