Follow KVARTHA on Google news Follow Us!
ad

മഞ്ചേശ്വരത്ത് സിപിഎം വോട് ചോദിച്ച സംഭവത്തിൽ ഉറച്ച് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ

Mullappally Ramachandran response on Manjeshwar LDF vote controversy, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
തിരുവനന്തപുരം: (www.kvartha.com 05.04.2021) ബിജെപിയെ തോൽപിക്കാൻ മഞ്ചേശ്വരത്ത് സിപിഎം വോട് ചോദിച്ച സംഭവത്തിൽ ഉറച്ച് നിന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. സിപിഎം വോട് യുഡിഎഫിന് നൽകണമെന്നാണ് അഭ്യര്‍ഥിച്ചതെന്നും സിപിഎം ദുര്‍ബലനായ സ്ഥാനാര്‍ഥിയെ മണ്ഡലത്തിൽ നിര്‍ത്തിയ സാഹചര്യത്തിലാണ് അങ്ങനെ പറ‍ഞ്ഞതെന്നും മുല്ലപ്പള്ളി പറഞ്ഞു.

തലശേരിയിലടക്കം ബിജെപിയുടെ പത്രിക തള്ളിയത് മന:പൂർവമാണ്. സിപിഎമിനെ സഹായിക്കാനാണിത്.
അതേസമയം മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കാൻ സിപിഎമിന്‍റെ പിന്തുണ തേടിയ മുല്ലപ്പള്ളിയുടെ പ്രസ്താവന തള്ളി നേരത്തെ രമേശ് ചെന്നിത്തലയും ഉമ്മൻചാണ്ടിയും രംഗത്തെത്തിയിരുന്നു.

News, Assembly Election, Assembly-Election-2021, Election, Thiruvananthapuram, Kasaragod, Mullappalli Ramachandran, Ramesh Chennithala, Oommen Chandy, CPM, LDF, UDF, Congress, Kerala, State, Top-Headlines,


മഞ്ചേശ്വരത്ത് ജയിക്കാൻ യുഡിഎഫിന് ആരുടേയും പിന്തുണ വേണ്ടെന്നും ഏത് സാഹചര്യത്തിലാണ് കെപിസിസി പ്രസിഡന്‍റ് അങ്ങനെ പറഞ്ഞത് എന്ന് അറിയില്ലെന്നുമായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.

അതേ സമയം ബിജെപിയെ തോൽപിക്കാൻ യുഡിഎഫിന് കഴിവുണ്ടെന്നും അത് കഴിഞ്ഞ തവണ തെളിയിച്ചതാണെന്നുമായിരുന്നു ഉമ്മൻചാണ്ടിയുടെ പ്രതികരണം.

Keywords: News, Assembly Election, Assembly-Election-2021, Election, Thiruvananthapuram, Kasaragod, Mullappalli Ramachandran, Ramesh Chennithala, Oommen Chandy, CPM, LDF, UDF, Congress, Kerala, State, Top-Headlines, Mullappally Ramachandran response on Manjeshwar LDF vote controversy.
 




Post a Comment