Follow KVARTHA on Google news Follow Us!
ad

ഇലക്ഷന്‍ അര്‍ജന്റ് ബോര്‍ഡ് വച്ച വാഹനത്തിലെത്തിയ സംഘം പച്ചക്കറി ലോറിയില്‍ നിന്നും കവര്‍ന്നത് 94 ലക്ഷം രൂപ; ഒരാള്‍ പിടിയില്‍

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍, Thrissur,News,Vehicles,Cheating,Police,Arrested,Kerala,
തൃശൂര്‍: (www.kvartha.com 19.04.2021) ഇലക്ഷന്‍ അര്‍ജന്റ് ബോര്‍ഡ് വച്ച വാഹനത്തിലെത്തിയ സംഘം പച്ചക്കറി ലോറിയില്‍ നിന്നു 94 ലക്ഷം രൂപ കവര്‍ന്ന കേസില്‍ ഒരാള്‍ പിടിയില്‍. കണ്ണൂര്‍ ചിറയ്ക്കല്‍ പുതിയ തെരു സ്വദേശി മുബാറക്(27) ആണ് അറസ്റ്റിലായത്. കമിഷണര്‍ ആര്‍ ആദിത്യയുടെ നേതൃത്വത്തിലുള്ള നിഴല്‍ പൊലീസും ഒല്ലൂര്‍ പൊലീസും ചേര്‍ന്നാണ് മുബാറക്കിനെ അറസ്റ്റ് ചെയ്തത്.Man arrested on cheating case, Thrissur, News, Vehicles, Cheating, Police, Arrested, Kerala
തിരുവനന്തപുരം സ്വദേശി രാജീവ്, കണ്ണൂര്‍ സ്വദേശി ദീപു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കവര്‍ച്ച ആസൂത്രണം ചെയ്തതെന്നു പൊലീസ് കണ്ടെത്തി. തമിഴ്‌നാട്ടില്‍ നിന്നു മൂവാറ്റുപുഴയിലേക്കു പച്ചക്കറിയുമായി പോയ ലോറി തടയുകയും ജീവനക്കാരെ ചോദ്യം ചെയ്യാനെന്ന മട്ടില്‍ കാറിനരികിലേക്കു മാറ്റിയ ശേഷം പച്ചക്കറി കെട്ടിനിടയില്‍ സൂക്ഷിച്ച പണം അപഹരിക്കുകയുമായിരുന്നു.

Keywords:  Man arrested on cheating case, Thrissur, News, Vehicles, Cheating, Police, Arrested, Kerala.

Post a Comment