Follow KVARTHA on Google news Follow Us!
ad

എക്മോയിലൂടെ കോവിഡ് രോഗിയെ പുതുജീവതത്തിലേക്ക് കൈപിടിച്ചുയര്‍ത്തി കോഴിക്കോട് ആസ്റ്റര്‍ മിംസ്

അതീവ ഗുരുതരാവസ്ഥയിലായ കോവിഡ് രോഗിയെ എക്മോയിലൂടെ Kozhikode, News, Kerala, Health, Hospital, COVID-19, Treatment, Aster MIMS, ECMO, Patient
കോഴിക്കോട്: (www.kvartha.com 29.04.2021) അതീവ ഗുരുതരാവസ്ഥയിലായ കോവിഡ് രോഗിയെ എക്മോയിലൂടെ പുതുജീവതത്തിലേക്ക് കൈപിടിച്ചുയര്‍ത്തി കോഴിക്കോട് ആസ്റ്റര്‍ മിംസ്. കേരളത്തില്‍ ആദ്യമായി കോഴിക്കോട് ആസ്റ്റര്‍ മിംസ് ആശുപത്രിയിലാണ് എക്മോ ഉപയോഗിച്ച് കണ്ണൂര്‍ സ്വദേശിയായ കോവിഡ് രോഗിയുടെ ജീവന്‍ രക്ഷപ്പെടുത്തിയത്. കോവിഡ് ബാധിക്കുകയും ന്യൂമോണിയയിലേക്ക് മാറ്റപ്പെട്ട് അതീവ ഗുരുതരാവസ്ഥയിലാവുകയും ചെയ്ത ശേഷമാണ് കോവിഡ് രോഗി കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ ചികിത്സയ്ക്കായി എത്തിയത്.

Kozhikode Aster Mims bring Covid patient back to life through ECMO

തുടര്‍ന്ന് നേരിട്ടും, കമഴ്ത്തിക്കിടത്തിയും വെന്റിലേറ്റര്‍ നല്‍കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതോടെ അദ്ദേഹത്തിന്റെ ഭാര്യയോട് കാര്യങ്ങള്‍ സംസാരിക്കുകയും എക്മോയുടെ സാധ്യത പങ്കുവെക്കുകയും ചെയ്തു. നഴ്സുകൂടിയായ അവരുടെ സമ്മതത്തോടെയാണ് അദ്ദേഹത്തെ എക്മോയില്‍ പ്രവേശിപ്പിച്ചത്. ശ്വാസകോശത്തിന്റെ സ്വാഭാവികമായ പ്രവര്‍ത്തനങ്ങളെ കൃത്രിമമായ മാര്‍ഗത്തിലേക്ക് മാറ്റി സ്ഥാപിച്ച ശേഷം (എക്മോ മെഷിന്‍) ന്യുമോണിയ ബാധ ചെറുക്കാനുള്ള ശ്രമങ്ങളാണ് ആരംഭിച്ചത്. 

21 ദിവസം നീണ്ടുനിന്ന പ്രയത്നത്തിനൊടുവിലാണ് അദ്ദേഹത്തെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ സാധിച്ചത്. ഈ സമയമത്രയും ശ്വാസകോശത്തിന്റെ മുഴുവന്‍ പ്രവര്‍ത്തനങ്ങളും നിര്‍വഹിച്ചത് എക്മോ മെഷിന്‍ ആയിരുന്നു. കണ്ണൂര്‍ സ്വദേശിയുടെ ജീവന്‍ രക്ഷിക്കുവാന്‍ സാധിച്ചതിന് ശേഷം മൂന്നുപേര്‍ കൂടി എക്മോ മെഷിന്റെ സഹായത്തോടെ ജീവിതത്തിലേക്ക് തിരിച്ച് വന്നുകൊണ്ടിരിക്കുകയാണ് എന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

നേരത്തെ എക്മോ മെഷിന്‍ കേരളത്തില്‍ ഉപയോഗിച്ചിട്ടുണ്ടെങ്കിലും കോവിഡ് ബാധിച്ച വ്യക്തിയില്‍ വിജയകരമായി ഉപയോഗപ്പെടുത്താന്‍ സാധിച്ചത് ആദ്യ സംഭവമാണെന്ന് ചികിത്സയ്ക്ക് നേതൃത്വം നല്‍കിയ ക്രിടികല്‍ കെയര്‍ മെഡിസിന്‍ വിഭാഗം തലവന്‍ ഡോ. മഹേഷ് ബി എസ് പറഞ്ഞു. പ്രായം കുറഞ്ഞവരുടെ ജീവന്‍ രക്ഷിക്കുന്നതില്‍ ഇത് നിര്‍ണായക സഹായമായി മാറുമെന്നും അദ്ദേഹം വ്യക്തമാക്കി. ഡോ. അനില്‍ ജോസിന്റെ നേതൃത്വത്തിലുള്ള കാര്‍ഡിയോ തൊറാസിക് സര്‍ജറി വിഭാഗവും, എച്ച് ഗിരീഷിന്റെ നേതൃത്വത്തിലുള്ള പെര്‍ഫ്യൂഷനിസ്റ്റ് ടീമും വിജയതത്തില്‍ നിര്‍ണായക പങ്ക് വഹിച്ചു.

Keywords: Kozhikode, News, Kerala, Health, Hospital, COVID-19, Treatment, Aster MIMS, ECMO, Patient, Kozhikode Aster Mims bring Covid patient back to life through ECMO

Post a Comment