കേരളം വിദ്യാസമ്പന്നരുടെ നാട്; സമാധാനവും ഐക്യവും നിലനിർത്താൻ യു ഡി എഫിനെ അധികാരത്തിലേറ്റണം - ഡി കെ ശിവകുമാർ

കാസർകോട്: (www.kvartha.com 04.04.2021) കേരളം വിദ്യാസമ്പന്നരുടെ നാടാണെന്നും, നാടിൻ്റെ വികസനത്തിനും ഐക്യത്തിനും യുഡിഎഫ് അധികാരത്തിലെത്തണമെന്നും കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി കെ ശിവകുമാർ പറഞ്ഞു. കാസർകോട് ഡി സി സി ഓഫീസിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.                                                                       

Kasaragod, Kerala, News, Land, Education, People, UDF, Assembly-Election-2021, Election, Kerala is the land of the educated people ; UDF must come to power to maintain peace and unity - DK Sivakumar

കേന്ദ്ര സർകാർ പൊതു മേഖല സ്ഥാപനങ്ങളെ വിറ്റുതുലക്കുകയാണ് മോദിയും ബി ജെ പിയും കുത്തകകളുടെ ഏജൻറുമാരായി .മഞ്ചേശ്വരത്തും കാസർകോട്ടും ദുർബലരായ സ്ഥാനാർഥികളെ ഇറക്കി എൽ ഡി എഫ്, ബി ജെ പി ക്ക് ഒത്താശ ചെയ്യുന്നു. കേരളത്തിൻ്റെ സമഗ്ര വികസനത്തിന് കഴിഞ്ഞ ഉമ്മൻ ചാണ്ടി സർകാർ നിരവധി പദ്ധതികളാണ് ആസൂത്രണം ചെയ്തത്. കാസർകോട് ഭെൽ കമ്പനി, എച് എ എൽ കമ്പനി, കേന്ദ്ര സർവകലാശാല എന്നിവ യു പി എ സർകാരാണ് കേരളത്തിനനുവദിച്ചത്. 

മതസൗഹാർദമാണ് യു ഡി എഫ് ലക്ഷ്യം. മത ധ്രുവീകരണം ലക്ഷ്യമിടുന്ന ശക്തികളെ കേരളത്തിൻ്റെ മണ്ണിൽ നിന്ന് കെട്ടുകെട്ടിക്കണം.യു ഡി എഫ് സർകാർ അനുവദിച്ച കാസർകോട് ഉക്കിനടുക്ക മെഡികൽ കോളജിനെ എൽ ഡി എഫ് സർകാർ നോക്കുകുത്തിയാക്കി. നോടീസ് നൽകാതെ വിളിച്ചു വരുത്തി ഏജൻസികളെ ഉപയോഗിച്ച് എതിർ രാഷ്ട്രീയക്കാരെ കേന്ദ്ര സർകാർ വേട്ടയാടുകയാണെന്നും അദ്ദേഹം പറഞ്ഞു. 

വാർത്താസമ്മേളനത്തിൽ കർണാടക മുൻ മന്ത്രി ബി രമാനാഥ റൈ, രാജ് മോഹൻ ഉണ്ണിത്താൻ എം പി, ഡി സി സി പ്രസിഡൻ്റ് ഹകീം കുന്നിൽ, കർണാടക കോൺഗ്രസ് നേതാവ് ടി എം ശാഹിദ് എന്നിവർ സംബന്ധിച്ചു.


Keywords: Kasaragod, Kerala, News, Land, Education, People, UDF, Assembly-Election-2021, Election, Kerala is the land of the educated people ; UDF must come to power to maintain peace and unity - DK Sivakumar

< !- START disable copy paste -->

Post a Comment

Previous Post Next Post