Follow KVARTHA on Google news Follow Us!
ad

തൊഴില്‍ തട്ടിപ്പ് കേസ്; സരിത എസ് നായരെ 3ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍, Thiruvananthapuram,News,Police,Remanded,Custody,Court,Cheating,Kerala,
തിരുവനന്തപുരം: (www.kvartha.com 30.04.2021) നെയ്യാറ്റിന്‍കര തൊഴില്‍ തട്ടിപ്പ് കേസില്‍ സരിത എസ് നായരെ മൂന്നു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. നെയ്യാറ്റിന്‍കര പൊലീസ് സമര്‍പിച്ച കസ്റ്റഡി അപേക്ഷയില്‍ ഒന്നാം മജിസ്‌ട്രേറ്റ് കോടതിയാണ് കസ്റ്റഡി അനുവദിച്ചത്.Job scam: Court sends Saritha Nair in police custody for 3 days, Thiruvananthapuram, News, Police, Remanded, Custody, Court, Cheating, Kerala
2019 കാലഘട്ടത്തില്‍ സരിത എസ് നായര്‍ ഉള്‍പെട്ട സംഘം മുള്ളുള്ള സ്വദേശിയായ അരുണ്‍, ഓലത്താന്നി സ്വദേശി അരുണ്‍ നായര്‍ എന്നിവരില്‍ നിന്ന് ജോലിവാഗ്ദാനം നല്‍കി 15 ലക്ഷം രൂപ തട്ടിയെടുത്തു എന്ന കേസിലാണ് സരിതയെ അറസ്റ്റ് ചെയ്തത്. കെ ടി ഡി സിയിലും ബീവറേജസിലും ആയിരുന്നു ജോലി വാഗ്ദാനം നല്‍കിയിരുന്നത്.

കേസിലെ ഒന്നാം പ്രതിയും കുന്നത്തുകാല്‍ ഗ്രാമപഞ്ചായത്ത് അംഗവുമായ രതീഷിനെ ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്.

കേസിലെ മറ്റൊരു പ്രതി സാജു പാലിയോട് ഇപ്പോഴും ഒളിവിലാണ്. ഇയാള്‍ക്ക് വേണ്ടിയുള്ള അന്വേഷണം തുടരുന്നു എന്നാണ് പൊലീസ് പറയുന്നത്.

Keywords: Job scam: Court sends Saritha Nair in police custody for 3 days, Thiruvananthapuram, News, Police, Remanded, Custody, Court, Cheating, Kerala.

Post a Comment