Follow KVARTHA on Google news Follow Us!
ad

സംസ്ഥാനത്തെ നിലവിലെ സ്ഥിതി അതീവ ഗുരുതരം; വര്‍ധിച്ചുവരുന്ന കോവിഡ് കണക്കുകള്‍ മനസിനെ അലട്ടുന്നു, ചികിത്സയ്ക്കുള്ള ചെലവ് കോവിഡിനേക്കാള്‍ ഭീകരമാണെന്നും ഹൈകോടതി

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍, Kochi,News,Health,Health and Fitness,High Court of Kerala,hospital,Treatment,Kerala,
കൊച്ചി: (www.kvartha.com 30.04.2021) സംസ്ഥാനത്തെ നിലവിലെ സ്ഥിതി അതീവ ഗുരുതരമെന്ന് ഹൈകോടതിയുടെ വിലയിരുത്തല്‍. വര്‍ധിച്ചുവരുന്ന കോവിഡ് കണക്കുകള്‍ മനസിനെ അലട്ടുന്നുവെന്നും ചികിത്സയ്ക്കുള്ള ചെലവ് കോവിഡിനേക്കാള്‍ ഭീകരമാണെന്നും ഹൈകോടതി വിലയിരുത്തി.

സ്വകാര്യ ആശുപത്രികളിലെ ചികിത്സാ ചെലവ് കുറയ്ക്കുന്നതും ഏകീകരിക്കുന്നതും സംബന്ധിച്ച ഹര്‍ജി പരിഗണിക്കുമ്പോഴാണ് സംസ്ഥാനത്തെ കോവിഡ് പ്രതിസന്ധിയില്‍ ഹൈകോടതി ഇടപെട്ടത്. കേരളത്തിലെ നിലവിലെ സ്ഥിതി അതീവ ഗുരുതരമാണെന്നു വിലയിരുത്തിയ കേസ് പരിഗണിച്ച ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വര്‍ധിച്ചുവരുന്ന കോവിഡ് കണക്കുകള്‍ മനസിനെ അലട്ടുന്നതാണെന്നും നിരീക്ഷിച്ചു.High Court reactions on Kerala covid situation, Kochi,News,Health,Health and Fitness, High Court of Kerala, Hospital, Treatment, Kerala
കോവിഡ് ചികിത്സയ്ക്കുള്ള ചെലവ് കോവിഡിനേക്കാള്‍ ഭീകരമാണ്. ഇക്കാര്യത്തില്‍ കൂടുതലായി എന്ത് ചെയ്യാന്‍ കഴിയും എന്നത് ആശുപത്രികളുമായി ആലോചിച്ച് അറിയിക്കണമെന്ന് സര്‍കാരിനോട് കോടതി നിര്‍ദേശിച്ചു. കോവിഡില്‍ നിന്നു മുക്തമാകാമെങ്കിലും ചെലവില്‍നിന്നു മുക്തമാകാന്‍ സാധിക്കില്ലെന്ന ഒരു കുറിപ്പും കോടതിയില്‍ ചൂണ്ടിക്കാട്ടി.

അതേസമയം, കോവിഡ് രോഗികളുടെ ചികിത്സയ്ക്കുള്ള സ്വകാര്യ ആശുപത്രികളിലെ നിരക്ക് സംബന്ധിച്ച് കഴിഞ്ഞ വര്‍ഷം തന്നെ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട് എന്നായിരുന്നു സംസ്ഥാന സര്‍കാരിന്റെ വിശദീകരണം. ചികിത്സാ നിരക്കുകള്‍ വീണ്ടും കുറയ്ക്കുന്ന കാര്യം പരിഗണിക്കാമെന്നും സര്‍കാര്‍ പറഞ്ഞു. മേയ് നാലിന് കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ ഇതില്‍ സ്വീകരിച്ച നടപടികള്‍ അറിയിക്കാനാണ് കോടതിയുടെ നിര്‍ദേശം.

Keywords: High Court reactions on Kerala covid situation, Kochi,News,Health,Health and Fitness, High Court of Kerala, Hospital, Treatment, Kerala.

Post a Comment