Follow KVARTHA on Google news Follow Us!
ad

നേരത്തെ ട്വിറ്ററില്‍ 'ഗോ ബാക് മോദി'; ഇപ്പോള്‍ വിജയമുറപ്പിക്കാന്‍ എതിര്‍ സ്ഥാനാര്‍ഥിക്കായി പ്രചാരണത്തിനെത്താന്‍ പ്രധാനമന്ത്രിയെ ക്ഷണിക്കുന്ന ഡിഎംകെ നേതാക്കളുടെ നടപടി തമിഴ്‌നാട്ടിലെ സമൂഹമാധ്യമങ്ങളില്‍ വൈറല്‍

#ഇന്നത്തെ വാര്‍ത്തകള്‍,#ദേശീയ വാര്‍ത്തകള്‍, chennai,News,Politics,Social Media,Twitter,Prime Minister,Narendra Modi,Assembly-Election-2021,National,
ചെന്നൈ: (www.kvartha.com 02.04.2021) വിജയമുറപ്പിക്കാന്‍ എതിര്‍ സ്ഥാനാര്‍ഥിക്കായി പ്രചാരണത്തിനെത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിക്കുന്ന ഡിഎംകെ നേതാക്കളുടെ നടപടിയാണ് ഇപ്പോള്‍ തമിഴ്‌നാട്ടിലെ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. പ്രധാനമന്ത്രിയുടെ കഴിഞ്ഞ തമിഴ്‌നാട് സന്ദര്‍ശനത്തില്‍ ട്വിറ്ററില്‍ 'ഗോ ബാക്ക് മോദി' ഹാഷ്ടാഗ് ട്രെന്‍ഡിങ്ങായിരുന്നുവെങ്കില്‍ ഇത്തവണ മോദിയെ പ്രചാരണത്തിനു ക്ഷണിച്ചുകൊണ്ടുള്ള ഡിഎംകെ സ്ഥാനാര്‍ഥികളുടെ ട്വീറ്റുകളാണ് പുതിയ തന്ത്രം.DMK candidates taunt PM Modi, invite him to their constituencies, Chennai, News, Politics, Social Media, Twitter, Prime Minister, Narendra Modi, Assembly-Election-2021, National
എതിര്‍ സ്ഥാനാര്‍ഥിക്കായി മോദി പ്രചാരണത്തിനു വന്നാല്‍ വോട് വിഹിതം ഉയരുമെന്ന പരിഹാസവുമുണ്ട് ഡിഎംകെ നേതാക്കള്‍ നല്‍കുന്ന ട്വീറ്റുകളില്‍. 'പ്ലീസ് ക്യാംപെയ്ന്‍' എന്നാവശ്യപ്പെട്ടു ക്ഷണിക്കുന്ന സ്‌ക്രീന്‍ ഷോടുകളാണ് വൈറലാകുന്നത്. പ്രിയ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഞാന്‍ ഡിഎംകെ സ്ഥാനാര്‍ഥിയാണ്, കമ്പത്തു വന്നു പര്യടനം നടത്തൂ, എന്റെ വിജയശതമാനം ഉയര്‍ത്താന്‍ സഹായിക്കൂ കമ്പത്തെ ഡിഎംകെ സ്ഥാനാര്‍ഥിയായ എന്‍ രാമകൃഷ്ണ ട്വീറ്റ് ചെയ്തതിങ്ങനെ.

ഡിഎംകെയും സഖ്യകക്ഷിയായ കോണ്‍ഗ്രസും ഒരു പോലെ നുണ പടച്ചുവിടുകയാണെന്ന് തെരഞ്ഞെടുപ്പു യോഗത്തില്‍ മോദി കുറ്റപ്പെടുത്തി. മധുരയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ തമിഴ്‌നാട്ടിലെ വൈകാരിക വിഷയമായ ജല്ലിക്കെട്ടു പരാമര്‍ശിക്കാനും അദ്ദേഹം മറന്നില്ല. ഡിഎംകെ സഖ്യത്തിലായ യുപിഎ സര്‍കാരാണ് ജല്ലിക്കെട്ട് നിരോധിച്ചതെന്നും കേന്ദ്രത്തിലെ എന്‍ഡിഎ സര്‍കാറിന്റെ സഖ്യകക്ഷിയായി എഐഎഡിഎംകെ തുടരുമ്പോഴാണ് ആ നിരോധനം പിന്‍വലിച്ചതെന്നും മോദി ഓര്‍മിപ്പിച്ചു.

തെരഞ്ഞെടുപ്പിനു നാലു ദിവസം മാത്രം ബാക്കി നില്‍ക്കെ എം കെ സ്റ്റാലിന്റെ മരുമകന്‍ ശബരീശന്റെ വസതിയില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തി. വെള്ളിയാഴ്ച രാവിലെ എട്ടുമണി മുതല്‍ നാലോളം സ്ഥാപനങ്ങളിലാണ് പരിശോധന നടന്നത്. കഴിഞ്ഞമാസവും ഡിഎംകെ, എംഡിഎംകെ നേതാക്കള്‍ ഉള്‍പെടെയുള്ളവരുടെ വീടുകളിലും സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയിരുന്നു.

എന്നാല്‍ റെയ്ഡുകളെ പാര്‍ടി ഭയക്കുന്നില്ലെന്നു ഡിഎംകെ ജനറല്‍ സെക്രടെറി ദുരൈമുരുകന്‍ പറഞ്ഞു. പ്രതികാര ലാക്കോടെ രാഷ്ട്രീയപ്രേരിതമായ റെയ്ഡുകളാണ് നടക്കുന്നത്. അതുകൊണ്ടുതന്നെ ജനം ബിജെപിയെ തെരഞ്ഞെടുപ്പില്‍ പാഠം പഠിപ്പിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.

അധികാര ദുര്‍വിനിയോഗമാണ് ബിജെപി നടത്തുന്നതെന്ന് ഡിഎംകെ നേതാവ് എം കെ സ്റ്റാലിനും പ്രതികരിച്ചു. എഐഎഡിഎംകെ സര്‍കാരിനെ തുണയ്ക്കാനാണ് ബിജെപി ശ്രമം. ഞാന്‍ കലൈജ്ഞറുടെ മകനാണ്. ഇതിലൊന്നും ഭയക്കില്ലെന്ന് സ്റ്റാലിന്‍ വ്യക്തമാക്കി.

Keywords: DMK candidates taunt PM Modi, invite him to their constituencies, Chennai, News, Politics, Social Media, Twitter, Prime Minister, Narendra Modi, Assembly-Election-2021, National.

إرسال تعليق