Follow KVARTHA on Google news Follow Us!
ad

കോവിഡ് വ്യാപനം അതിരൂക്ഷം; മേയ് 4 മുതല്‍ 9 വരെ കര്‍ശന നിയന്ത്രണം; കച്ചവടക്കാര്‍ 2 മാസ്‌ക് ധരിക്കണം; ടിവി സീരിയല്‍ ഷൂട്ടിങ് നിര്‍ത്തിവയ്ക്കും; മറ്റ് നിയന്ത്രണങ്ങള്‍ ഇങ്ങനെ!

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍, Thiruvananthapuram,News,Health,Health and Fitness,Chief Minister,Pinarayi vijayan,Kerala,
തിരുവനന്തപുരം: (www.kvartha.com 229.04.2021) സംസ്ഥാനത്ത് കോവിഡ് വ്യാപനം ശക്തമാകുന്ന സാഹചര്യത്തില്‍ അടുത്ത ആഴ്ച കര്‍ശന നിയന്ത്രണം ഏര്‍പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മേയ് നാലു മുതല്‍ ഒമ്പതുവരെ കര്‍ശന നിയന്ത്രണം ഏര്‍പെടുത്തും. ടിവി സീരിയല്‍ ഷൂട്ടിങ് നിര്‍ത്തിവയ്ക്കും. പച്ചക്കറി, മീന്‍ മാര്‍കറ്റിലെ കച്ചവടക്കാര്‍ രണ്ടു മീറ്റര്‍ അകലം പാലിച്ച് കച്ചവടം നടത്തണം. ഇവര്‍ രണ്ടു മാസ്‌ക് ധരിക്കുകയും വേണം.Covid proliferation extreme; Strict control from May 4 to 9; TV serial shooting to be stopped; Other restrictions include, Thiruvananthapuram, News, Health, Health and Fitness, Chief Minister, Pinarayi vijayan, Kerala
വീട്ടു സാധനങ്ങള്‍ വീട്ടിലെത്തിച്ചു നല്‍കാന്‍ കച്ചവടക്കാര്‍ മുന്‍ഗണന നല്‍കണം. ആവശ്യമുള്ള സാധനങ്ങളുടെ ലിസ്റ്റ് വാട്‌സ് ആപില്‍ നല്‍കിയാല്‍ എത്തിക്കാന്‍ ഡെലിവറി സംവിധാനം ഒരുക്കണം.
ഓരോ വ്യക്തിയും സ്വയം ലോക് ഡൗണിലേക്കു പോകണമെന്നു മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ആഘോഷങ്ങളും അനാവശ്യ യാത്രകളും ഒഴിവാക്കുമെന്നും കോവിഡ് പ്രോട്ടോകോള്‍ പാലിക്കുമെന്നും ഉറപ്പാക്കണം.

മാസ്‌കിനു മുകളില്‍ മറ്റൊരു മാസ്‌ക് കൂടി ധരിക്കുന്നത് അണുബാധ ഏല്‍ക്കുന്നത് വലിയ തോതില്‍ തടയുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അടുത്ത സമ്പര്‍ക്കത്തില്‍ അല്ലാതെയും രോഗം പടരുന്നു എന്നതാണ് രണ്ടാമത്തെ തരംഗത്തില്‍ കാണുന്ന പ്രത്യേകത. രോഗാണു ഏറെ നേരം അന്തരീക്ഷത്തില്‍ തങ്ങിനില്‍ക്കുന്നു എന്നാണ് ഇത് വ്യക്തമാക്കുന്നത്. ജനിതക വ്യതിയാനം വന്ന വൈറസിനു മനുഷ്യശരീരത്തിലേക്കു കടക്കാന്‍ കഴിവ് കൂടുതലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസം ഉത്തരവാദിത്തത്തോടെ പെരുമാറണം. വീടുകളിലിരുന്നു ഫലമറിയണം. ആഹ്ലാദപ്രകടനം പാടില്ല. ആള്‍ക്കൂട്ടം സൃഷ്ടിക്കുന്ന അവസ്ഥ ഉണ്ടാകരുത്. രോഗവ്യാപനം കൂട്ടുന്ന ദിവസമായി ഫലപ്രഖ്യാപന ദിവസം മാറ്റരുത്.

വാര്‍ഡുതല സമിതികള്‍ കൃത്യമായ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം. ജനമൈത്രി സന്നദ്ധസേനയുടെ പ്രവര്‍ത്തനം എല്ലാ ജില്ലകളിലും ശക്തമാക്കും. ഓക്‌സിജന്‍ സിലിണ്ടറുകള്‍ പ്രാദേശികമായി ലഭ്യമാക്കാന്‍ ശ്രമം ഊര്‍ജിതമാക്കി. കൊല്ലം ജില്ലയില്‍ കോവിഡ് നിയന്ത്രണം ലംഘിക്കുന്ന കടകള്‍ അടപ്പിക്കും. എറണാകുളത്ത് ഏതു സാഹചര്യവും നേരിടാന്‍ തയാറെടുപ്പുകള്‍ നടത്തിയിട്ടുണ്ട്. 45 വയസിനു മുകളിലുള്ളവരുടെ മരണനിരക്ക് ആനുപാതികമായി കുറഞ്ഞെന്നും മുഖ്യമന്ത്രി പറഞ്ഞു.

Keywords: Covid proliferation extreme; Strict control from May 4 to 9, Thiruvananthapuram, News, Health, Health and Fitness, Chief Minister, Pinarayi Vijayan, Kerala.

Post a Comment