Follow KVARTHA on Google news Follow Us!
ad

സീറം ഇന്‍സ്റ്റിറ്റിയൂടിന് പിന്നാലെ കോവിഡ് വാക്‌സീന് വില കുറച്ച് ഭാരത് ബയോടെകും; സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന കോവാക്‌സിന്റെ വില 600 രൂപയില്‍ നിന്ന് 400 രൂപയായി കുറച്ചു

#ഇന്നത്തെ വാര്‍ത്തകള്‍,#ദേശീയ വാര്‍ത്തകള്‍, New Delhi,News,Health,Health and Fitness,National,
ന്യൂഡെല്‍ഹി: (www.kvartha.com 29.04.2021) സീറം ഇന്‍സ്റ്റിറ്റ്യൂട്ടിന് പിന്നാലെ കോവിഡ് വാക്‌സിന് വില കുറച്ച് ഭാരത് ബയോടെക്കും. സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന കോവാക്‌സിന്റെ വില 600 രൂപയില്‍നിന്ന് 400 രൂപയായി കുറച്ചതായി ഭാരത് ബയോടെക് ഔദ്യോഗിക വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

പല വിലയുടെ യുക്തി വിശദീകരിക്കാന്‍ സുപ്രീം കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കെയാണ് സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഭാഗിക ഇളവു പ്രഖ്യാപിച്ചത്. എന്നാല്‍, സമൂഹത്തിനു വേണ്ടിയുള്ള സദ്പ്രവൃത്തിയെന്നാണ് സീറം സിഇഒ അദാര്‍ പൂനാവാല ഇളവിനെ വിശേഷിപ്പിച്ചത്.Covaxin Prices Reduced For States Day After Covishield Prices Cut, New Delhi, News, Health, Health and Fitness, National
സ്വകാര്യ ആശുപത്രികള്‍ക്ക് നല്‍കുന്ന തുക 1200 രൂപയായി തുടരും. സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഉല്‍പാദിപ്പിക്കുന്ന കോവിഷീല്‍ഡ് വാക്‌സിന്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന വില 400 രൂപയില്‍നിന്ന് 300 രൂപയാക്കി കുറച്ചതായി ബുധനാഴ്ച അറിയിച്ചിരുന്നു. സ്വകാര്യ ആശുപത്രികള്‍ക്കു നിശ്ചയിച്ച 600 രൂപ കുറച്ചിട്ടില്ല.

Keywords: Covaxin Prices Reduced For States Day After Covishield Prices Cut, New Delhi, News, Health, Health and Fitness, National.

Post a Comment