Follow KVARTHA on Google news Follow Us!
ad

രോഗം വര്‍ധിക്കുന്ന ജില്ലകളില്‍ ലോക് ഡൗണ്‍ ആലോചിക്കേണ്ടിവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍, Thiruvananthapuram,News,Chief Minister,Pinarayi vijayan,Lockdown,Health,Health and Fitness,Kerala,
തിരുവനന്തപുരം: (www.kvartha.com 30.04.2021) രോഗം വര്‍ധിക്കുന്ന ജില്ലകളില്‍ ലോക് ഡൗണ്‍ ആലോചിക്കേണ്ടിവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് അവലോകന യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കേന്ദ്രസംസ്ഥാന സര്‍കാര്‍ വകുപ്പുകളുടെ പ്രവര്‍ത്തനം അവശ്യ സര്‍വീസില്‍ ഒതുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.Chief Minister Pinarayi Vijayan says that lock downs will have to be considered in the districts where the disease is increasing, Thiruvananthapuram, News, Chief Minister, Pinarayi vijayan, Lockdown, Health, Health and Fitness, Kerala
ഹോടെലുകള്‍ക്ക് ഹോം ഡെലിവറി മാത്രം നടത്താം. ഹോം ഡെലിവറി നടത്തുന്നവരുടെ വിവരം ശേഖരിച്ച് നിശ്ചിത ഇടവേളകളില്‍ പരിശോധന നടത്തും. എയര്‍പോര്‍ടിലേക്കു പോകുന്നവര്‍ക്കും ട്രെയിന്‍ യാത്രക്കാര്‍ക്കും തടസമുണ്ടാകില്ല.

ടെലികോം ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കു തടസമുണ്ടാകില്ല. ബാങ്കുകള്‍ ഓണ്‍ലൈന്‍ ഇടപാട് കൂടുതല്‍ നടത്താന്‍ ശ്രമിക്കണം. ആള്‍കൂട്ടം അനുവദിക്കില്ല. അതിഥി തൊഴിലാളികള്‍ക്ക് അതത് സ്ഥലത്ത് ജോലി ചെയ്യുന്നതിനു തടസമില്ല. റേഷന്‍ കടകളും സിവില്‍ സപ്ലൈസ് സ്ഥാപനങ്ങളും പ്രവര്‍ത്തിക്കും. ആരാധനാലയങ്ങളില്‍ 50 പേര്‍ക്ക് പ്രാര്‍ഥന നടത്താം എന്നത് എല്ലാ ആരാധനാലയങ്ങളുടേയും കാര്യമല്ല. വലിയ സൗകര്യം ഉള്ളിടത്താണ് 50 പേര്‍. സൗകര്യമില്ലാത്തിടത്ത് ആളുകളുടെ എണ്ണം കുറയ്ക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Keywords: Chief Minister Pinarayi Vijayan says that lock downs will have to be considered in the districts where the disease is increasing, Thiruvananthapuram, News, Chief Minister, Pinarayi vijayan, Lockdown, Health, Health and Fitness, Kerala.

إرسال تعليق