Follow KVARTHA on Google news Follow Us!
ad

ഇരുചക്ര വാഹനത്തില്‍ ഇവിഎം കടത്താന്‍ ശ്രമം; നാല് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍

Chennai public nab duo carrying EVMs on two-wheeler #ദേശീയവാര്‍ത്തകള്‍#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ   


ചെന്നൈ: (www.kvartha.com 07.04.2021) തമിഴ്‌നാട്ടില്‍ ഇരുചക്ര വാഹനത്തില്‍ വോടിങ് മെഷീന്‍ കടത്താന്‍ ശ്രമിച്ച ചെന്നൈ കോര്‍പറേഷനിലെ നാല് ഉദ്യോഗസ്ഥര്‍ അറസ്റ്റിലായി. ചെന്നൈ വേളാച്ചേരി ബൂതിലെ വോടിങ് മെഷീനും വിവിപാറ്റുമാണ് സ്‌കൂടെറില്‍ കടത്താന്‍ ശ്രമിച്ചത്.

പ്രദേശവാസികള്‍ തടഞ്ഞതോടെ കോര്‍പറേഷന്‍ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്ന് ഒന്നര ലക്ഷം രൂപ കണ്ടെത്തി. സംഭവത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷണം തുടങ്ങി.

തെരഞ്ഞെടുപ്പില്‍ 73 ശതമാനം പോളിങ് രേഖപ്പെടുത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് ദ്രാവിഡ പാര്‍ടികള്‍. ഡി എം കെ ശക്തികേന്ദ്രങ്ങളില്‍ വരെ മികച്ച പോളിങ് രേഖപ്പെടുത്തിയത് സര്‍കാര്‍ വിരുദ്ധ വികാരം വ്യക്തമാക്കുന്നതെന്ന നിലപാടിലാണ് ഡി എം കെ. 

News, National, India, Chennai, Assam-Election-2021, Tamil Nadu-Election-2021, Arrest, Voters, Technology, Chennai public nab duo carrying EVMs on two-wheeler


ഇതിനിടെ നടന്‍ വിജയ് വോട് ചെയ്യാനായി നടത്തിയ സൈകിള്‍ യാത്രയുടെ പേരില്‍ വിവാദം കനക്കുന്നു. വിജയ്ക്ക് പിന്തുണയുമായി ഉദയനിധിക്ക് പിന്നാലെ കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കളും രംഗത്തെത്തി. രാഷ്ട്രീയ സന്ദേശം നല്‍കിയുള്ള യാത്രയെന്ന് വിശേഷിപ്പിച്ച് ആരാധകര്‍ പോസ്റ്റര്‍ പതിച്ചു. 

എന്നാല്‍ വാഹനതിരക്ക് ഒഴിവാക്കാന്‍ സൈകിള്‍ തിരഞ്ഞെടുത്തെതാണെന്നാണ് വിജയ് പി ആര്‍ ഒ സംഘത്തിന്റെ വിശദീകരണം.

Keywords: News, National, India, Chennai, Assam-Election-2021, Tamil Nadu-Election-2021, Arrest, Voters, Technology, Chennai public nab duo carrying EVMs on two-wheeler

Post a Comment