Follow KVARTHA on Google news Follow Us!
ad

കണ്‍മുന്നില്‍ അമ്മയെ അച്ഛന്‍ വെട്ടിപ്പരിക്കേല്‍പ്പിക്കുന്നത് കണ്ടതിന്റെ ആഘാതത്തില്‍ 8 വയസുകാരി; അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ ജോമോള്‍ തീവ്രപരിചരണ വിഭാഗത്തില്‍

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍, Alappuzha,News,Local News,attack,Crime,Criminal Case,Kerala,
ചെങ്ങന്നൂര്‍: (www.kvartha.com 29.04.2021) കണ്‍മുന്നില്‍ അമ്മയെ അച്ഛന്‍ വെട്ടിപ്പരുക്കേല്‍പ്പിക്കുന്നത് കണ്ടതിന്റെ ആഘാതത്തില്‍ എട്ടു വയസ്സുകാരി. ആ കാഴ്ചയില്‍ നിന്ന് പെണ്‍കുട്ടി ഇനിയും മോചിതയായിട്ടില്ല. കഴിഞ്ഞദിവസം തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ കൗണ്‍സലിങ്ങിനു വിധേയയായ പെണ്‍കുട്ടി ഇപ്പോള്‍ കുറ്റപ്പുഴയില്‍ അമ്മ ജോമോളുടെ വീട്ടിലാണ്.Girl frightened by the violence, Alappuzha, News, Local News, Attack, Crime, Criminal Case, Kerala
അനുജനായ ഒന്നര വയസുകാരനും ഇവിടെത്തന്നെ കഴിയുന്നു. കുടുംബവഴക്കിനെ തുടര്‍ന്നു തിങ്കളാഴ്ച രാത്രി പതിനൊന്നരയോടെയാണു പേരിശേരി ഗ്രേസ് കോട്ടേജില്‍ ജോമോന്‍(40) ഭാര്യ ജോമോളെ (30) വെട്ടിപ്പരിക്കേല്‍പിച്ച ശേഷം തൂങ്ങിമരിച്ചത്. അച്ഛന്‍ മരിച്ചെന്ന വിവരം അറിയിച്ചെങ്കിലും പെണ്‍കുട്ടി ഇനിയും വിശ്വസിച്ചിട്ടില്ലെന്നു ജോമോളുടെ പിതാവ് ജോസ് പറഞ്ഞു.

അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ ജോമോള്‍ താന്‍ ജോലി ചെയ്യുന്ന തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയാണിപ്പോഴും. കഴുത്തിനേറ്റ മുറിവ് ആഴമുള്ളതാണ്. കൈവിരലിന്റെ അസ്ഥി വെട്ടേറ്റു പൊട്ടിയിരുന്നു. അപകടനില തരണം ചെയ്‌തെങ്കിലും വാര്‍ഡിലേക്കു മാറ്റിയിട്ടില്ല. ജോമോന്റെ സംസ്‌കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് പേരിശേരി സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് വലിയപള്ളിയില്‍ നടന്നു.

Keywords: Girl frightened by the violence, Alappuzha, News, Local News, Attack, Crime, Criminal Case, Kerala.

Post a Comment