Follow KVARTHA on Google news Follow Us!
ad

വനിതാ സുഹൃത്തുമായി ബീചില്‍ എത്തിയ യുവാവിനെ ഭീഷണിപ്പെടുത്തി പണം തട്ടി; പ്രളയകാലത്തെ ഹീറോ ജയ്സലിനെതിരെ കേസ്, പ്രതിയും കൂട്ടുപ്രതിയും ഒളിവില്‍

Case filed against flood hero Jaisal for threatening a young man and his friend #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

മലപ്പുറം: (www.kvartha.com 19.04.2021) പ്രളയകാലത്തെ ഹീറോ ജയ്സലിനെതിരെ കേസ്. ഒട്ടുപുറം ബീചില്‍ വനിതാ സുഹൃത്തുമായി എത്തിയ യുവാവിനെ ഭീഷണിപ്പെടുത്തി പണം തട്ടിയതിനാണ് താനൂര്‍ പൊലീസ് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. ജയ്‌സലും കൂട്ടുപ്രതിയും ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.

കഴിഞ്ഞ മാസം 15-ാം തിയതിയാണ് സംഭവം. കാറിലെത്തിയ ഇരുവരുടേയും ഫോടോ മൊബൈലില്‍ പകര്‍ത്തിയ ജയ്സല്‍ ഈ ചിത്രം മോര്‍ഫ് ചെയ്ത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം. ഒരു ലക്ഷം രൂപ തന്നില്ലെങ്കില്‍ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി. 

News, Kerala, State, Malappuram, Case, Accused, Police, Social Media, Case filed against flood hero Jaisal for threatening a young man and his friend


ഇതിനെ തുടര്‍ന്ന് യുവാവ് സുഹൃത്തിന്റെ ഗൂഗിള്‍ പേ വഴി ജയ്‌സലിന്റെ അകൗണ്ടിലേക്ക് 5000 രൂപ ട്രാന്‍സ്ഫര്‍ ചെയ്തു. ബാക്കി പണം പിന്നീട് നല്‍കാമെന്ന് പറഞ്ഞാണ് അവിടെനിന്നു രക്ഷപ്പെട്ടത്. ഇവര്‍ പിന്നീട് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

2018ലെ പ്രളയകാലത്തെ രക്ഷാപ്രവര്‍ത്തനത്തിനിടെയാണ് ജയ്‌സല്‍ താരമാകുന്നത്. പ്രളയത്തില്‍ കുടുങ്ങിയവര്‍ക്ക് ഫൈബര്‍ ബോടുകളില്‍ കയറാനായി സ്വന്തം ശരീരം ചവിട്ടുപടിയാക്കി കിടന്ന് ജയ്സല്‍ മാതൃകയായിരുന്നു. മനുഷ്യത്വത്തിന്റെ ആള്‍രൂപമെന്നായിരുന്നു ജയ്സലിനെ അന്ന് സോഷ്യല്‍ മീഡിയ വിശേഷിപ്പിച്ചത്.

Keywords: News, Kerala, State, Malappuram, Case, Accused, Police, Social Media, Case filed against flood hero Jaisal for threatening a young man and his friend

Post a Comment