Follow KVARTHA on Google news Follow Us!
ad

കോവിഡിനെ നേരിടാൻ ആയുഷ് 64 ഫലപ്രദമെന്ന് കണ്ടെത്തൽ: പഠനറിപോർട് പുറത്ത്

AYUSH 64 useful in treatment of asymptomatic, mild and moderate COVID-19 infection, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡൽഹി: (www.kvartha.com 29.04.2021) കോവിഡിനെ നേരിടാൻ ആയുർവേദ ഔഷധമായ ആയുഷ് 64 ഫലപ്രദമാണെന്ന് കേന്ദ്ര ആയുഷ് മന്ത്രാലയം. ഇതു സംബന്ധിച്ച്‌ ആയുഷ് മന്ത്രാലയവും കൗൺസിൽ ഓഫ് സൈന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർചും (സിഎസ്ഐആർ) സംയുക്തമായി നടത്തിയ പഠനറിപോർട് പുറത്തുവിട്ടു.

പ്രകടമായ ലക്ഷണങ്ങളില്ലാത്തതും ഇടത്തരം രോഗ ലക്ഷണങ്ങളുള്ളവരിലും ആയുഷ് 64 ഫലപ്രദമാണെന്ന് റിപോർടിൽ പറയുന്നു. ചിറ്റമൃത്, അമുക്കുരം, ഇരട്ടിമധുരം, തിപ്പലി എന്നിവയുടെയും വിവിധ പച്ചമരുന്നുകൾ ചേർത്തുള്ള ഔഷധമാണ് ആയുഷ് 64. യുജിസി മുൻ വൈസ് ചെയർമാൻ ഡോ. ഭൂഷൺ പട്‌വർധനാണ് ഗവേഷണത്തിനു നേതൃത്വം കൊടുത്തത്.

News, COVID- 19, Corona, India, National, Top-Headlines,

മലേറിയ രോഗത്തിനെതിരെ 1980ൽ വികസിപ്പിച്ച ആയുർവേദ ഔഷദമാണ് ആയുഷ് 64. സെൻഡ്രൽ കൗൺസിൽ ഫോർ റിസർച് ഇൻ ആയുർവേദിക് സയൻസ് (സിസിആർഎഎസ്) ആണ് ഈ ഔഷദം വികസിപ്പിച്ചെടുത്തത്. നിലവിലെ സാഹചര്യത്തിൽ ഈ കണ്ടെത്തൽ പ്രത്യാശയുടെ വെളിച്ചമാണെന്നാണ് ആയുഷ് മന്ത്രാലയം വ്യക്തമാക്കിയത്.

Keywords: News, COVID-
19, Corona, India, National, Top-Headlines, Ayush Ministry says scientists have found AYUSH 64 useful in the treatment of asymptomatic, mild and moderate COVID-19 infection.
< !- START disable copy paste -->


Post a Comment