ഐ ലവ് യൂ ആശാനെ; ദുല്‍ഖറിനെ ചേര്‍ത്ത് പിടിച്ച് സണ്ണി വെയ്ന്‍

കൊച്ചി: (www.kvartha.com 07.04.2021) ദുല്‍ഖര്‍ സല്‍മാന്റെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ് സണ്ണി വെയ്ന്‍. 'സെക്കന്‍ഡ് ഷോ' എന്ന സിനിമയിലൂടെയാണ് ഇരുവരും മലയാള സിനിമയിലേക്ക് എത്തുന്നത്. അന്നു തുടങ്ങിയ സൗഹൃദം ഇന്നും ഇരുവരും കാത്തുസൂക്ഷിക്കുന്നു. സണ്ണി വെയ്ന്‍ നായകനായ പുതിയ സിനിമ 'അനുഗ്രഹീതന്‍ ആന്റണി' തിയേറ്ററുകളില്‍ നിറഞ്ഞോടുകയാണ്. ഈ സന്തോഷം ദുല്‍ഖറിനൊപ്പം കേക്ക് മുറിച്ച് ആഘോഷിച്ചിരിക്കുകയാണ് സണ്ണി വെയ്ന്‍.Anugraheethan antony success meet, Kochi, News, Cinema, Actor, Celebration, Dulquar Salman, Kerala
ഇതിന്റെ ചിത്രം തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ സണ്ണി പങ്കുവച്ചിട്ടുണ്ട്. ഇതിനൊപ്പം ഹൃദയസ്പര്‍ശിയായ ഒരു കുറിപ്പും എഴുതിയിട്ടുണ്ട്. 'എന്റെ കൂടെ എപ്പോഴും നിന്നതിന്. എന്റെ ഉയര്‍ച്ചകളില്‍ എന്റെ താഴ്ചകളില്‍ എന്റെ കൂടെ നിന്നതിന്.. എന്നെ എപ്പോഴും കൈ പിടിച്ചു കൂടെ നിര്‍ത്തിയതിന്...ഐ ലവ് യൂ ആശാനെ'.

സണ്ണിയുടെ കുറിപ്പിന് ദുല്‍ഖര്‍ മറുപടി നല്‍കുകയും ചെയ്തിട്ടുണ്ട്. 'എല്ലായ്‌പ്പോഴും എല്ലായ്‌പ്പോഴും എല്ലായ്‌പ്പോഴും ചക്കരേ! എല്ലാ കരഘോഷങ്ങള്‍ക്കും വിജയത്തിനും നീ അര്‍ഹനാണ്,' ഇതായിരുന്നു ദുല്‍ഖറിന്റെ കമന്റ്.

Keywords: Anugraheethan antony success meet, Kochi, News, Cinema, Actor, Celebration, Dulquar Salman, Kerala.

Post a Comment

Previous Post Next Post