Follow KVARTHA on Google news Follow Us!
ad

മെയ് 14ന് അക്ഷയ തൃതീയ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആഘോഷം നടക്കുമോ എന്ന ആശങ്കയില്‍ സ്വര്‍ണ വ്യാപാരികള്‍

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍, Kochi,News,Gold,Celebration,Lockdown,Kerala,
കൊച്ചി: (www.kvartha.com 30.04.2021) മെയ് 14ന് അക്ഷയ തൃതീയ ആഘോഷം. സാധാരണഗതിയില്‍ വ്യാപാരികളെ സംബന്ധിച്ചിടത്തോളം ഈ ദിവസം ജ്വല്ലറികളില്‍ സ്വര്‍ണം എടുക്കാന്‍ എത്തുന്നവരുടെ തിരക്കായിരിക്കും. നല്ല കച്ചവടവും ഉണ്ടാകും. എന്നാല്‍ കഴിഞ്ഞവര്‍ഷത്തെ പോലെ ഇത്തവണയും കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആഘോഷം നടക്കുമോ എന്ന ആശങ്കയിലാണ് സ്വര്‍ണ വ്യാപാരികള്‍.Akshaya Tritiya on May 14: Gold traders worried over celebrations in the wake of Covid expansion, Kochi, News, Gold, Celebration, Lockdown, Kerala
രണ്ടാം കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മിക്ക സംസ്ഥാനങ്ങളും കഴിഞ്ഞ വര്‍ഷത്തെപ്പോലെ ലോക് ഡൗണിലാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ കേരളത്തില്‍ മെയ് ഒമ്പതു വരെ ലോക് ഡൗണ്‍ സാഹചര്യമാണ്. ജ്വല്ലറി തുറക്കാന്‍ പാടില്ലെന്ന നിയന്ത്രണവും വന്നു കഴിഞ്ഞു. ഒമ്പതിനുശേഷം ലോക് ഡൗണ്‍ നീട്ടുമോ എന്നും പറയാന്‍ കഴിയാത്ത അവസ്ഥയാണ്.

കേരളത്തിലെ സ്വര്‍ണ വ്യാപാര മേഖലയെ സംബന്ധിച്ചടത്തോളം ഓണം കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ വ്യാപാരം നടക്കുന്നത് അക്ഷയ തൃതീയ ദിനത്തിലാണ്. ഇത്തവണ ഈദ് ആഘോഷം കൂടി അടുത്തടുത്ത ദിവസങ്ങളില്‍ വരുന്നതിനാല്‍ ലോക് ഡൗണ്‍ ഇല്ലെങ്കില്‍ അക്ഷയ തൃതീയ ദിനത്തില്‍ നല്ല വ്യാപാരം തന്നെ നടക്കുമായിരുന്നുവെന്ന് വ്യാപാരികള്‍ പറയുന്നു.

Keywords: Akshaya Tritiya on May 14: Gold traders worried over celebrations in the wake of Covid expansion, Kochi, News, Gold, Celebration, Lockdown, Kerala.

Post a Comment