അബ്ദുന്നാസർ മഅദനി അപകടകാരിയായ മനുഷ്യനെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

ന്യൂഡൽഹി: (www.kvartha.com 05.04.2021) പിഡിപി ചെയർമാൻ അബ്ദുന്നാസർ മഅദനി അപകടകാരിയായ മനുഷ്യനാണെന്നും ഗുരുതര കുറ്റകൃത്യങ്ങളിൽ പങ്കാളിയായിട്ടുണ്ടെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്‍ഡെ. ബെംഗളൂറു സ്ഫോടനക്കേസിലെ ജാമ്യവ്യവസ്ഥയിൽ ഇളവ് തേടിയുള്ള മഅദനിയുടെ ഹർജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസിന്റെ നിരീക്ഷണം.
                                                                                
New Delhi, India, Abdul-Nasar-Madani, Supreme Court, Chief Justice, PDP, Top-Headlines, 'Abdul Naser Madani is a dangerous man' says Chief Justice of the Supreme Court.


ചികിത്സയും സാമ്പത്തിക ബുദ്ധിമുട്ടും ഉൾപ്പെടെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി കേരളത്തിലേക്കു പോകാനും താമസിക്കാനും അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് മഅദനി ഹർജി നൽകിയത്.

എന്നാൽ 2014ൽ ജാമ്യം ലഭിച്ച ശേഷം ഒരു പരാതി പോലുമില്ലെന്ന് മഅദനിയുടെ അഭിഭാഷകൻ മറുപടി നൽകി. മഅദനിയുമായി ബന്ധപ്പെട്ട ഒരു കേസ് മദ്രാസ് ഹൈക്കോടതി ജഡ്ജി ആയിരുന്ന കാലയളവില്‍ താന്‍ പരിഗണിച്ചിരുന്നോ എന്ന സംശയം ബെഞ്ചിലെ മറ്റൊരംഗമായ ജസ്റ്റിസ് വി രാമസുബ്രഹ്മണ്യം ഉന്നയിച്ചതിനെ തുടര്‍ന്ന് ഹര്‍ജി പരിഗണിക്കുന്നത് അടുത്തയാഴ്ചത്തേക്ക് മാറ്റി.
മഅദനിക്കു വേണ്ടി ജയന്ത് ഭൂഷൺ, ഹാരിസ് ബീരാൻ എന്നിവർ ഹാജരായി.

Keywords: New Delhi, India, Abdul-Nasar-Madani, Supreme Court, Chief Justice, PDP, Top-Headlines, 'Abdul Naser Madani is a dangerous man' says Chief Justice of the Supreme Court.

< !- START disable copy paste -->

Post a Comment

Previous Post Next Post