ദുബൈയില്‍ 5000 ദിര്‍ഹത്തെ ചൊല്ലിയുണ്ടായ സംഘര്‍ഷത്തില്‍ 3 ഏഷ്യക്കാര്‍ കൊല്ലപ്പെട്ടു, 3പേര്‍ക്ക് പരിക്ക്, 10 പേര്‍ അറസ്റ്റില്‍

ദുബൈ: (www.kvartha.com 28.04.2021) ദുബൈയില്‍ 5000 ദിര്‍ഹത്തെ ചൊല്ലിയുണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് ഏഷ്യക്കാര്‍ കൊല്ലപ്പെടുകയും മൂന്നുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് ദുബൈ പൊലീസ് 10പേരെ അറസ്റ്റ് ചെയ്തു.

നായിഫ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ താമസ സ്ഥലത്തായിരുന്നു സംഭവം. 5,000 ദിര്‍ഹ(ഏതാണ്ട് ഒരു ലക്ഷം രൂപ)ത്തിന്റെ പേരിലായിരുന്നു വാക്കുതര്‍ക്കം ഉടലെടുത്തതെന്നു പൊലീസ് പറഞ്ഞു. ഇതു പിന്നീട് സംഘം ചേര്‍ന്നുള്ള കലഹമായി മാറുകയായിരുന്നു. കത്തിയും വടിവാളും മരക്കഷണങ്ങളും ഉപയോഗിച്ച് 13 പേര്‍ മൃഗീയമായി തമ്മില്‍ തല്ലിയതായി പൊലീസ് പറഞ്ഞു.Dubai: 3 killed, 3 injured in violent brawl; 10 arrested, Dubai, News, Police, Clash, Arrested, Injured, Hospital, Treatment, Gulf, World
പൊലീസ് എത്തുന്നതിന് മുന്‍പുതന്നെ പ്രതികള്‍ സംഭവ സ്ഥലത്തു നിന്നു രക്ഷപ്പെട്ടുവെങ്കിലും ഇവരെ 24 മണിക്കൂറിനുള്ളില്‍ തന്നെ അറസ്റ്റ് ചെയ്തതായി ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡയറക്ടര്‍ ബ്രി.ജമാല്‍ സാലിം അല്‍ ജല്ലാഫ് പറഞ്ഞു.

ദുബൈ പൊലീസിലെ കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്ററിലേയ്ക്കാണ് അടിപിടി സംബന്ധിച്ച വിവരം ലഭിച്ചത്. ഉടന്‍ തന്നെ പൊലീസ് സംഭവ സ്ഥലത്തേയ്ക്ക് കുതിച്ചു. പൊലീസ് സ്ഥലത്തെത്തിയപ്പോള്‍ കണ്ടതു കുത്തേറ്റും അടിയേറ്റും മരിച്ചുകിടക്കുന്ന മൂന്നു പേരെയും ഗുരുതരമായി പരിക്കേറ്റ മൂന്നുപേരെയുമാണ്.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മരിച്ചവരും പരിക്കേറ്റവരുമുള്‍പെടെ 13 പേര്‍ കേസില്‍ ഉള്‍പെട്ടതായും ഏഴുപേര്‍ സംഭവ സ്ഥലത്ത് നിന്നു രക്ഷപ്പെട്ടതായും കണ്ടെത്തിയത്. 10 പേരെ സംബന്ധിച്ച വിവരങ്ങള്‍ പൊലീസ് ശേഖരിച്ചു. പരിക്കേറ്റ മൂന്നു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ ശരീരത്തില്‍ ആഴത്തിലുള്ള മുറിവേറ്റതായി പൊലീസ് പറഞ്ഞു. അതേസമയം, മരിച്ചവര്‍, പരിക്കേറ്റവര്‍, പ്രതികള്‍ എന്നിവരെക്കുറിച്ചുള്ള വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.

Keywords: Dubai: 3 killed, 3 injured in violent brawl; 10 arrested, Dubai, News, Police, Clash, Arrested, Injured, Hospital, Treatment, Gulf, World.

Post a Comment

Previous Post Next Post