Follow KVARTHA on Google news Follow Us!
ad

ഛത്തീസ്ഗഢിലെ മാവോയിസ്റ്റ് ആക്രമണം: കുഴി ബോംബുവെച്ച് തകര്‍ത്ത ബസില്‍ വീരമൃത്യു വരിച്ച ജവാന്മാരുടെ എണ്ണം എട്ടായി, 18 പേരെ കാണാനില്ല, ഏറ്റുമുട്ടലില്‍ ഒരു മാവോയിസ്റ്റും കൊല്ലപ്പെട്ടു

18 Security Personnel Missing, 8 Killed In Line Of Duty In Chhattisgarh Encounter #ദേശീയവാര്‍ത്തകള്‍#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ   
റായ്പുര്‍: (www.kvartha.com 04.04.2021) ഛത്തീസ്ഗഢിലെ മാവോയിസ്റ്റ് ആക്രമണത്തില്‍ വീരമൃത്യു വരിച്ച ജവാന്മാരുടെ എണ്ണം എട്ടായി. 18 ജവാന്മാരെ കാണാനില്ലെന്നും മാവോയിസ്റ്റ് വിരുദ്ധ ഓപറേഷന്‍ ഡിജി അശോക് ജുനേജ സ്ഥിരീകരിച്ചു. പരിക്കേറ്റ 23 ജവാന്മാരെ ബിജാപുര്‍ ആശുപത്രിയിലും ഏഴ് പേരെ റായ്പുര്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പരിസരത്തുനിന്നും ഞായറാഴ്ച രണ്ട് ജവാന്മാരുടെ മൃതശരീരം കൂടി കണ്ടെടുത്തു.  

ശനിയാഴ്ചയാണ് സുരക്ഷാ സേനയും മാവോയിസ്റ്റുകളും ബിജാപുരില്‍ ഏറ്റുമുട്ടല്‍ നടന്നത്. റായ്പ്പൂരില്‍ നിന്ന് മുന്നൂറ് കിലോമീറ്റര്‍ അകലെ ദാവുദയ് പൊലീസ് സ്റ്റേഷനില്‍ പരിധിയിലായിരുന്നു ആക്രമണം. ശനിയാഴ്ച വൈകീട്ട് നാലേകാലിന് സി ആര്‍ പി എഫും സ്പെഷ്യല്‍ ഗാര്‍ഡുകളും സഞ്ചരിച്ച ബസ് കുഴി ബോംബുവെച്ച് മാവോയിസ്റ്റുകള്‍ തകര്‍ക്കുകയായിരുന്നു. ഏറ്റുമുട്ടലില്‍ ഒരു മാവോയിസ്റ്റും കൊല്ലപ്പെട്ടു. 

25 ജവാന്മാരാണ് ബസിലുണ്ടായിരുന്നത്. ഡ്രൈവര്‍ ഉള്‍പ്പടെയുള്ള സൈനികരാണ് കൊല്ലപ്പെട്ടത്.  20 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവരെ ഹെലികോപ്റ്ററില്‍ റായ്പ്പൂരിലെ ആശുപത്രിയില്‍ എത്തിച്ചു. വനമേഖലയില്‍ അറ്റകുറ്റപ്പണികള്‍ നടക്കുകയായിരുന്ന ബര്‍സൂര്‍-പള്ളി റോഡിലൂടെ സഞ്ചരിച്ച സൈന്യത്തിന്റെ ബസാണ് ആക്രമിക്കപ്പെട്ടത്.

News, National, India, Maoists, Attack, Soldiers, Army, Killed, Injured, Dead Body, Missing, 18 Security Personnel Missing, 8 Killed In Line Of Duty In Chhattisgarh Encounter




സ്ഫോടനത്തിന്റെ ആഘാതത്തില്‍ റോഡില്‍ നിന്ന് തെറിച്ച ബസ് തൊട്ടടുത്ത കുഴിയിലേക്ക് വീണു. തുടര്‍ന്ന് പ്രദേശത്ത് സൈന്യം നടത്തിയ തിരച്ചിലിനിടെ ഉണ്ടായ ഏറ്റുമുട്ടലിലാണ് പിന്നീട് ഒരു മാവോയിസ്റ്റിനെ വധിച്ചത്. ഒരാഴ്ചക്കുള്ളില്‍ ഇത് രണ്ടാമത്തെ ആക്രമണമാണ് സൈന്യത്തിന് നേരെ ബസ്തറില്‍ മാവോയിസ്റ്റുകള്‍ നടത്തുന്നത്. 

Keywords: News, National, India, Maoists, Attack, Soldiers, Army, Killed, Injured, Dead Body, Missing, 18 Security Personnel Missing, 8 Killed In Line Of Duty In Chhattisgarh Encounter

Post a Comment