Follow KVARTHA on Google news Follow Us!
ad

ശ്രദ്ധയില്ലാതെ കയറി വന്ന ബൈകിനെ രക്ഷിക്കാന്‍ വാഹനം വെട്ടിച്ചു; അപകടത്തില്‍ തകര്‍ന്നത് 2 ലോറികള്‍; വിഡിയോ കാണാം

#ഇന്നത്തെ വാര്‍ത്തകള്‍, #ദേശീയ വാര്‍ത്തകള്‍, bike,Accident,Injured,Video,Police,Twitter,CCTV,National,News,
തെലങ്കാന: (www.kvartha.com 31.03.2021) ശ്രദ്ധയില്ലാതെ കയറി വന്ന ബൈകിനെ രക്ഷിക്കാന്‍ വാഹനം വെട്ടിച്ചതുമൂലമുണ്ടായ അപകടത്തില്‍ തകര്‍ന്നത് രണ്ടു ലോറികള്‍. സൈബര്‍ബാദ് പൊലീസ് ട്വിറ്ററിലൂടെ പങ്കുവെച്ച അപകടത്തിന്റെ വിഡിയോ ഞെട്ടലോടെയാണ് ജനം കണ്ടത്.

സിസിടിവികള്‍ ഉള്ളതുകൊണ്ടാണ് ചില അപകടങ്ങളുടെ യഥാര്‍ഥ കാരണങ്ങള്‍ തിരിച്ചറിയുന്നത്. ശ്രദ്ധയില്ലാതെ വാഹനം കൈകാര്യം ചെയ്യുന്നവരെ രക്ഷിക്കാന്‍ ശ്രമിക്കുമ്പോഴായിരിക്കും ചില വലിയ അപകടങ്ങള്‍ ഉണ്ടാകുക. അപകടം സംഭവിച്ചെങ്കില്‍ ഞങ്ങള്‍ക്ക് ഒന്നും സംഭവിച്ചില്ല എന്ന ചിന്തയില്‍ ഇതിന് കാരണക്കാരായവര്‍ സംഭവ സ്ഥലത്ത് നിന്ന് മുങ്ങുകയും ചെയ്യും. പലപ്പോഴും രക്ഷിക്കാന്‍ ശ്രമിക്കുന്നവരായിരിക്കും അപകടത്തില്‍പെടുന്നത്.Watch: Reckless biker triggers truck collision in Rajendranagar, Bike, Accident, Injured, Video, Police, Twitter, CCTV, National, News
അത്തരത്തിലൊരു അപകടത്തിന്റെ വിഡിയോയാണ് സൈബര്‍ബാദ് പൊലീസ് ട്വിറ്ററിലൂടെ പങ്കുവെച്ചിരിക്കുന്നത്. തിരുപ്പതിയില്‍ തിങ്കളാഴ്ചയാണ് സംഭവം നടന്നത്. രാജേന്ദ്രനഗറില്‍ നിന്ന് ഹിമയത്ത് സാഗര്‍ ഔടര്‍ റിങ് റോഡ് ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയാണ് അപകടത്തില്‍ പെട്ടത്. ഇടറോഡില്‍ നിന്ന് ശ്രദ്ധയില്ലാതെ കയറി വന്ന ബൈകിനെ രക്ഷിക്കാന്‍ വേണ്ടി ലോറി വെട്ടിച്ചതാണ് അപകടമുണ്ടാക്കിയത്.

ഇതോടെ എതിരെ വന്ന മറ്റൊരു ലോറിയില്‍ ഇടിച്ച് വാഹനം മറിയുന്നതും വിഡിയോയില്‍ കാണാം. ഈ സമയം അപകടത്തിന് കാരണക്കാരനായ ബൈകുകാരന്‍ ഞാനൊന്നുമറിഞ്ഞില്ലേ എന്നരീതിയില്‍ അവിടെ നിന്ന് രക്ഷപ്പെടുകയും ചെയ്തു. അപകടത്തില്‍ രണ്ടാമത്തെ ലോറിയിലെ ഡ്രൈവറും ക്ലീനറും ഉള്‍പെടെ രണ്ടുപേര്‍ക്ക് പരിക്കേറ്റെന്നും ഇതില്‍ ഒരാളുടെ നില ഗുരുതരമാണെന്നും പൊലീസ് പറയുന്നു.

Keywords: Watch: Reckless biker triggers truck collision in Rajendranagar, Bike, Accident, Injured, Video, Police, Twitter, CCTV, National, News.

Post a Comment