Follow KVARTHA on Google news Follow Us!
ad

കോഴിക്കോട് വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന രണ്ടുപേര്‍ മരിച്ചു

കോഴിക്കോട് വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന രണ്ടുപേര്‍ മരിച്ചു Kozhikode, News, Kerala, Accident, Death, Injured, hospital, Treatment
കോഴിക്കോട്: (www.kvartha.com 07.03.2021) കോഴിക്കോട് വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന രണ്ടുപേര്‍ മരിച്ചു. പന്നിയങ്കര സ്വദേശി പയമ്പ്രയില്‍ താമസിക്കുന്ന മുഹ് മദ് റഫീഖ് (49) മാത്തറ എം ജി നഗര്‍ കള്ളിവളപ്പില്‍ മിത്തല്‍ അന്‍ഷാദ് (32) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാത്രി ചാലപ്പുറം റോഡില്‍ മൂര്യാട് പാലത്തിന് സമീപം ടയര്‍പൊട്ടി നിയന്ത്രണം വിട്ട ഓമ്‌നി വാന്‍ ഇടിച്ചാണ് ഇവര്‍ക്ക് പരിക്കേറ്റത്.

ബൈക് നിര്‍ത്തി ഇരുവരും റോഡരികില്‍ സംസാരിക്കുന്നതിനിടെ അമിതവേഗതയില്‍ വന്ന വാന്‍ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. മുഹ് മദ് റഫീഖ് ഞായറാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയും അന്‍ഷാദ് ഞായറാഴ്ച ഉച്ചക്ക് 12 മണിയോടെയുമാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്. 

Kozhikode, News, Kerala, Accident, Death, Injured, hospital, Treatment, Two died in road accident in Kozhikode

Keywords: Kozhikode, News, Kerala, Accident, Death, Injured, hospital, Treatment, Two died in road accident in Kozhikode

إرسال تعليق