Follow KVARTHA on Google news Follow Us!
ad

ഉടുമ്പന്‍ചോലയില്‍ എം എം മണി വിജയിച്ചാല്‍ തലമുണ്ഡനം ചെയ്യുമെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. ഇഎം ആഗസ്തി

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍, Idukki,News,Politics,Assembly-Election-2021,Trending,Kerala,
നെടുങ്കണ്ടം: (www.kvartha.com 31.03.2021) ഉടുമ്പന്‍ചോലയില്‍ എം എം മണി വിജയിച്ചാല്‍ തലമുണ്ഡനം ചെയ്യുമെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. ഇഎം ആഗസ്തി. 24 ന്യൂസ് ചാനല്‍ സര്‍വേയില്‍ മന്ത്രി എംഎം മണി വിജയിക്കുമെന്ന പ്രവചനത്തിനെതിരെയാണ് ആഗസ്തി രംഗത്തെത്തിയത്.
പെയ്ഡ് സര്‍വേകള്‍ ആരെങ്കിലും വിശ്വസിക്കുമോയെന്ന് ചോദിച്ച ആഗസ്തി ഉടുമ്പന്‍ചോലയില്‍ മണി ജയിച്ചാല്‍ താന്‍ തല മുണ്ഡനം ചെയ്യുമെന്നും മറിച്ചായാല്‍ ചാനല്‍ മേധാവി തല മുണ്ഡനം ചെയ്യുമോയെന്നും ചോദിച്ചു. ഇടുക്കിയില്‍ ശക്തമായ മത്സരം നടക്കുന്ന മണ്ഡലങ്ങളിലൊന്നാണ് ഉടുമ്പന്‍ചോല.To shave hair if loses election against M M Mani at Udumbanchola says UDF candidate EM Augusthy, Idukki, News, Politics, Assembly-Election-2021, Trending, Kerala
തെരഞ്ഞെടുപ്പിന് അട്ടിമറി നടത്താന്‍ ഇലക്ട്രോണിക് മീഡിയകളെ ഉപയോഗിക്കുന്നത് രാജ്യത്തെ നിത്യ സംഭവമാണെന്ന് പറഞ്ഞ ആഗസ്തി മോഡി മോഡല്‍ ഇതിന് ഉദാഹരണമാണെന്നും പറഞ്ഞു . പിന്നെ ശ്രീകണ്ഠന്‍ നായരുടെ സര്‍വേയില്‍ പറഞ്ഞിരിക്കുന്നത് എം എം മണി 20,000ത്തില്‍ പരം വോടുകള്‍ക്ക് വിജയിക്കുമെന്നാണ്.

അയാം ചലഞ്ചിങ് ഇറ്റ്. ആദ്യമായിട്ടാണ് ഒരു മാധ്യമവാര്‍ത്തയോട് ചലഞ്ച് നടത്തുന്നത്. എംഎം മണി ജയിച്ചാല്‍ ഇഎം ആഗസ്തി തലമൊട്ടയടിക്കും. ശ്രീകണ്ഠന്‍ നായര്‍ തല മൊട്ടയടിക്കുമോ?.. ബൈബിള്‍ വാചകത്തില്‍ വിശ്വസിക്കുക. കള്ള പ്രവാചകന്മാരെ സൂക്ഷിക്കുക..' ആഗസ്തി പറയുന്നു.

2001 മുതല്‍ തുടര്‍ച്ചയായി നാല് തെരഞ്ഞെടുപ്പുകളിലും സിപിഎം പ്രതിനിധികള്‍ വിജയിച്ച് വരുന്ന മണ്ഡലമാണ് ഉടുമ്പന്‍ ചോല. 2016ല്‍ മന്ത്രി എംഎം മണിയാണ് ഇവിടെ നിന്ന് സഭയിലെത്തിയത്. ഇത്തവണയും ഇടതുപക്ഷത്തിനായി മണി തന്നെയാണ് മത്സരിക്കുന്നത്. കോണ്‍ഗ്രസിനായി ഇംഎം ആഗസ്തിയും എന്‍ഡിഎയ്ക്കായി സന്തോഷ് മാധവനും ആണ് ഇവിടെ ജനവിധി തേടുന്നത്.

ട്വന്റിഫോര്‍ ന്യൂസ് പുറത്തുവിട്ട ഇടുക്കി ജില്ലയിലെ മെഗാ പ്രീപോള്‍ സര്‍വേ ഫലത്തിലാണ് ഉടുമ്പന്‍ചോലയില്‍ എംഎം മണി വിജയിക്കുമെന്ന് പ്രവചിക്കുന്നത്. 20, 000ല്‍ അധികം വോടിന്റെ ഭൂരിപക്ഷം എം എം മണിക്ക് ലഭിക്കുമെന്നാണ് സര്‍വേ പറയുന്നത്. ഇടുക്കിയില്‍ ആകെയുള്ള അഞ്ചു മണ്ഡലങ്ങളില്‍ രണ്ടെണ്ണം എല്‍ഡിഎഫും രണ്ടെണ്ണം യുഡിഎഫും ഒന്നില്‍ രണ്ട് മുന്നണികളും ഒപ്പത്തിനൊപ്പമായിരിക്കും എന്നുമാണ് പ്രവചനം.

2016ല്‍ ഉടുമ്പന്‍ചോലയില്‍ മത്സരിച്ച എംഎം മണി 1,109 വോടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. കോണ്‍ഗ്രസിലെ സേനാപതി വേണുവിനോടായിരുന്നു മത്സരം. എംഎം മണിയ്ക്ക് 50,813 വോടുകള്‍ ലഭിച്ചപ്പോള്‍ സേനാപതി വേണുവിന് കിട്ടിയത് 49,704 വോടുകള്‍ മാത്രം. എന്‍ഡിഎയ്ക്കായി മത്സരിച്ച ബിഡിജെഎസ് സ്ഥാനാര്‍ഥി സജി പറമ്പത്ത് 21,799 വോടുകളും നേടിയിരുന്നു. ഉടുമ്പന്‍ ചോലയില്‍ ജനവിധി തേടിയ എഐഎഡിഎംകെ സ്ഥാനാര്‍ഥി ബി സോമന്‍ 1,651 വോടുകള്‍ നേടിയിരുന്നു എന്നതും ശ്രദ്ധേയം.

Keywords: To shave hair if loses election against M M Mani at Udumbanchola says UDF candidate EM Augusthy, Idukki, News, Politics, Assembly-Election-2021, Trending, Kerala.

Post a Comment