Follow KVARTHA on Google news Follow Us!
ad

8 ടീമുകളും വാങ്ങാന്‍ മടിച്ചു; ഇംഗ്ലീഷ് ഓപെണര്‍ ജേസണ്‍ റോയിക്ക് ഒടുവില്‍ 'ഭാഗ്യത്തിന്റെ' അകമ്പടിയോടെ ഐപിഎലില്‍ ഇടം! സ്വന്തമാക്കിയിരിക്കുന്നത് 2 കോടിക്ക് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്

#ഇന്നത്തെ വാര്‍ത്തകള്‍, #ദേശീയ വാര്‍ത്തകള്‍, Mumbai,News,Sports,Cricket,IPL,IPL-Auction-2021,National,
മുംബൈ: (www.kvartha.com 31.03.2021) ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) 14-ാം സീസണിനു മുന്നോടിയായുള്ള താരലേലത്തില്‍ എട്ടു ടീമുകളും വാങ്ങാന്‍ മടിച്ച ഇംഗ്ലീഷ് ഓപെണര്‍ ജേസണ്‍ റോയിക്ക് ഒടുവില്‍ 'ഭാഗ്യത്തിന്റെ' അകമ്പടിയോടെ ഐപിഎലില്‍ ഇടം! 50 ദിവസം നീണ്ടുനില്‍ക്കുന്ന ഐപിഎല്‍ 14ാം സീസണ്‍ ഏപ്രില്‍ ഒമ്പതിനാണ് തുടങ്ങുന്നത്. ഐപിഎലിന് മുന്നോടിയായി എട്ടു ടീമുകളിലെയും താരങ്ങള്‍ നിലവില്‍ മുംബൈയിലും ചെന്നൈയിലുമായി ക്വാറന്റൈനിലാണ്.Sunrisers Hyderabad all-rounder Mitchell Marsh pulls out of IPL 2021, Jason Roy named replacement, Mumbai, News, Sports, Cricket, IPL, IPL-Auction-2021, National

ലേലത്തില്‍ ആരും ഗൗനിച്ചില്ലെങ്കിലും ഐപിഎല്‍ ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ താരത്തിന്റെ അടിസ്ഥാന വിലയായിരുന്ന രണ്ടു കോടി രൂപ നല്‍കി സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് റോയിയെ ടീമിലെടുത്തത്. സണ്‍റൈസേഴ്‌സിന്റെ ഓസീസ് താരം മിച്ചല്‍ മാര്‍ഷ് വ്യക്തിപരമായ കാരണങ്ങളാല്‍ ഈ സീസണില്‍ കളിക്കുന്നില്ലെന്ന് തീരുമാനിച്ചതാണ് റോയിക്ക് ഐപിഎലിലേക്ക് വഴിയൊരുക്കിയത്. മാര്‍ഷിന് പകരക്കാരനായാണ് റോയി സണ്‍റൈസേഴ്‌സിലെത്തിയത്. ഐപിഎല്‍ നിഷ്‌കര്‍ഷിക്കുന്നത്ര നീണ്ട കാലയളവില്‍ ബയോ സെക്യുര്‍ ബബ്‌ളില്‍ കഴിയാനുള്ള വിമുഖത പരസ്യമാക്കിയാണ് മാര്‍ഷിന്റെ പിന്‍മാറ്റം.

സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ താരമായിരുന്ന മിച്ചല്‍ മാര്‍ഷിന് കഴിഞ്ഞ സീസണും ഏതാണ്ട് പൂര്‍ണമായും നഷ്ടമായിരുന്നു. അന്ന് ഉദ്ഘാടന മത്സരത്തില്‍ പരിക്കേറ്റതോടെയാണ് താരം ടൂര്‍ണമെന്റിന് പുറത്തായത്. ആദ്യ മത്സരത്തില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ നാലു ബോളുകള്‍ മാത്രമെറിഞ്ഞാണ് മാര്‍ഷ് പിന്‍മാറിയത്.

രണ്ടു കോടി രൂപയ്ക്ക് സ്വന്തമാക്കിയ മാര്‍ഷിന് പകരം, വെസ്റ്റിന്‍ഡീസ് നായകനായിരുന്ന ജേസണ്‍ ഹോള്‍ഡറാണ് തുടര്‍ന്ന് സണ്‍റൈസേഴ്‌സിനായി കളിച്ചത്. 2010ല്‍ ഐപിഎലില്‍ അരങ്ങേറിയ മാര്‍ഷ് ഇതുവരെ 21 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. 20 വികെറ്റും 225 റണ്‍സുമാണ് സമ്പാദ്യം.

Keywords: Sunrisers Hyderabad all-rounder Mitchell Marsh pulls out of IPL 2021, Jason Roy named replacement, Mumbai, News, Sports, Cricket, IPL, IPL-Auction-2021, National.

Post a Comment