Follow KVARTHA on Google news Follow Us!
ad

ചടയമംഗലം സീറ്റ് മുസ്ലിം ലീഗിന് നൽകാനുള്ള തീരുമാനത്തിനെതിരെ കോൺഗ്രസിൽ കലാപം

Rebellion in Congress against the decision to give Chadayamangalam seat to the Muslim League, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കൊല്ലം: (www.kvartha.com 01.03.2021) ചടയമംഗലത്ത് സീറ്റ് മുസ്ലിം ലീഗിന് നൽകാനുള്ള തീരുമാനത്തിനെതിരെ കോൺഗ്രസിൽ പ്രശ്‌നം. സീറ്റ് കോൺഗ്രസ് തന്നെ നിലനിർത്തണമെന്നാവശ്യപ്പെട്ട് യൂത് കോൺഗ്രസ് കടയ്ക്കലിൽ പരസ്യ പ്രതിഷേധം നടത്തി.

ചടയമംഗലം സീറ്റ് ലീഗിന് വിട്ടുകൊടുക്കരുതെന്നും കൈപ്പത്തി ചിഹ്നത്തിൽ ഇവിടെ കോൺഗ്രസ് സ്ഥാനാർഥി മത്സരിക്കണമെന്നുമാണ് യൂത് കോൺഗ്രസിന്റെ ആവശ്യം. ഇക്കാര്യം നേരത്തെ കോൺഗ്രസ് യോഗത്തിൽ അറിയിച്ചിരുന്നു. യൂത് കോൺഗ്രസ് പ്രമേയവും പാസാക്കി. ഇനിയും തീരുമാനം മാറ്റാത്ത സാഹചര്യത്തിലാണ് പരസ്യ പ്രതിഷേധം നടത്തുന്നതെന്നും യൂത് കോൺഗ്രസ് പ്രതിനിധികൾ പറഞ്ഞു.

News, Politics, Assembly Election, Assembly-Election-2021, Election, Muslim-League, UDF, Congress, Rebellion,  Chadayamangalam, seat,

പുനലൂർ കോൺഗ്രസ് എടുത്ത് അതിന് പകരം ചടയമംഗലം ലീഗിന് നൽകാനുള്ള ധാരണ നേതൃതലത്തിൽ രൂപപ്പെട്ടതുമൂലമാണ് മണ്ഡലത്തിലെ പ്രവർത്തക പ്രതിഷേധമുണ്ടായത്. തീരുമാനം ആത്മഹത്യാപരമെന്ന് ചൂണ്ടിക്കാട്ടിയാണ് യൂത് കോൺഗ്രസ് ബ്ലോക് കമിറ്റി പ്രമേയം പാസാക്കിയത്. ലീഗിന് മണ്ഡലത്തിൽ സംഘടനാ അടിത്തറ ഇല്ലെന്നാണ് കോൺഗ്രസുകാരുടെ ആക്ഷേപം.

Keywords: News, Politics, Assembly Election, Assembly-Election-2021, Election, Muslim-League, UDF, Congress, Rebellion,  Chadayamangalam, seat, Rebellion in Congress against the decision to give Chadayamangalam seat to the Muslim League.
< !- START disable copy paste -->

Post a Comment