Follow KVARTHA on Google news Follow Us!
ad

എംഎല്‍എ സ്ഥാനം രാജിവെച്ച് കോണ്‍ഗ്രസ് സര്‍കാരിനെ വീഴ്ത്തി ബിജെപിയെ അധികാരത്തിലേറ്റി; ഒടുവില്‍ അശ്ലീല വിഡിയോയില്‍ പെട്ട് നാണം കെട്ട് മന്ത്രിസ്ഥാനം തെറിച്ചു; രമേശ് ജാര്‍ക്കിഹോളിയുടെ വീഴ്ചയില്‍ കോണ്‍ഗ്രസിന് സന്തോഷം

brings BJP to power by resigns MLA position;Finally,the ministry was embarrassed by the scandal video; #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ബെംഗളൂരു: (www.kvartha.com 04.04.2021) യുവതിയെ ലൈംഗികമായി പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നതിനെ തുടര്‍ന്ന് കര്‍ണാടക ജലവിഭവ മന്ത്രി രമേശ് ജാര്‍ക്കിഹോളി രാജിവെച്ചപ്പോള്‍ കോണ്‍ഗ്രസിനും സന്തോഷിക്കാം. കോണ്‍ഗ്രസ് എം എല്‍ എമാരെ ബി ജെ പിയില്‍ എത്തിക്കുന്നതില്‍ സുപ്രധാന പങ്ക് വഹിച്ചയാളാണ് രമേശ് ജാര്‍ക്കിഹോളി. ഇതിലൂടെയാണ് എച്ച് ഡി കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള ജെ ഡി എസ് - കോണ്‍ഗ്രസ് സര്‍കാര്‍ കര്‍ണാടകയില്‍ അട്ടിമറിക്കപ്പെടുന്നത്. ഇതിന് പ്രത്യുപകാരമായി ബി എസ് യെദ്യുരപ്പ മന്ത്രിസഭയില്‍ സുപ്രധാനമായ ജലവിഭവ വകുപ്പാണ് രമേശ് ജാര്‍ക്കിഹോളിയ്ക്ക് ലഭിച്ചത്.
                                                                           
Karnataka, Bangalore, BJP, Resignation, Rape, MLA, Minister, Congress, B.S.Yeddyurappa, Central, CM, Allegation, Politics, Overthrows Congress government, brings BJP to power by resigns MLA position; Finally, the ministry was embarrassed by the scandal video; Congress happy with the fall of Ramesh Jharkhiholi.

യുവതിയുമൊത്തുള്ള ജാര്‍ക്കിഹോളിയുടെ ലൈംഗിക ദൃശ്യങ്ങള്‍ രണ്ട് ദിവസം മുമ്പാണ് ചാനലുകളിലൂടെ പുറത്ത് വന്നത്. സര്‍കാര്‍ ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിക്കുകയായിരുന്നു എന്നായിരുന്നു ആരോപണം. പ്രമുഖ സാമൂഹിക പ്രവര്‍ത്തകനായ ദിനേശ് കലഹള്ളി മന്ത്രിക്കെതിരെ ബെംഗളൂരുവിലെ കബണ്‍ പാര്‍ക് പോലീസില്‍ പരാതി നല്‍കി. യുവതിയുടെയും കുടുംബാംഗങ്ങളുടെയും നിര്‍ദേശപ്രകാരമാണ് പരാതി നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഇതോടെ പ്രതിപക്ഷം അടക്കമുള്ളവര്‍ മന്ത്രിയുടെ രാജിക്കായി മുറവിളി കൂട്ടി. പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ, ജാര്‍ക്കിഹോളിയെ സംരക്ഷിക്കുന്നു എന്നാരോപിച്ച് സംസ്ഥാന സര്‍കാരിനെതിരെ ആഞ്ഞടിച്ചിരുന്നു.

ഒടുവില്‍ ബിജെപിയുടെ കേന്ദ്ര നേതൃത്വത്തിന്റെ ശക്തമായ സമ്മര്‍ദത്തെ തുടര്‍ന്ന് രാജിവെക്കാന്‍ നിര്‍ബന്ധിതനാവുകയായിരുന്നു. അഞ്ച് സംസ്ഥാനങ്ങള്‍ തെരഞ്ഞെടുപ്പിലേക്ക് പോകുമ്പോള്‍ പാര്‍ടിക്ക് ഉണ്ടാവുന്ന നാണക്കേട് ഒഴിവാക്കാനായിരുന്നു ഈ ആവശ്യം. ഇതേതുടര്‍ന്ന് ബുധനാഴ്ച മുഖ്യമന്ത്രി യെദിയൂരപ്പയ്ക്ക് രാജിക്കത്ത് നല്‍കി. തനിക്കെതിരായ ആരോപണങ്ങള്‍ സത്യത്തില്‍ നിന്ന് അകലെയാണെന്നും ഇക്കാര്യത്തില്‍ സമഗ്രമായ അന്വേഷണത്തിന് ഉത്തരവിടണമെന്നും രാജിക്കത്തില്‍ ജാര്‍കിഹോളി ആവശ്യപ്പെട്ടു. 

ബിജെപി സര്‍ക്കാരിലെ ശക്തനായ മന്ത്രിയായിരുന്നു രമേശ്. ആറ് തവണ എംഎല്‍എ ആയ ജര്‍കിഹോളി 2019 ലാണ് 16 കോണ്‍ഗ്രസ് - ജെഡിഎസ് എംഎല്‍എ മാരോടൊപ്പം സ്ഥാനങ്ങള്‍ രാജിവെച്ച് ബിജെപിയിലേക്ക് പോയത്. അതേത്തുടര്‍ന്ന് ഭൂരിപക്ഷം നഷ്ടപ്പെട്ട കോണ്‍ഗ്രസ് - ജെഡിഎസ് മന്ത്രിസഭാ നിലം പതിച്ചു. തുടര്‍ന്ന് നടന്ന ഉപതിരഞ്ഞെടുപ്പില്‍ സ്വന്തം സഹോദരനെ തോല്‍പിച്ച് നിയമസഭയിലെത്തി. ബെല്‍ഗാവിയിലെ പ്രമുഖ കുടുംബമാണ് ജാര്‍ക്കിഹോളി. വിവിധ പാര്‍ടികളിലായി പ്രവര്‍ത്തിക്കുന്ന രമേശ് ജാര്‍ക്കിഹോളി അടക്കമുള്ള അഞ്ച് സഹോദരന്മാരാണ് ബെല്‍ഗാവിയുടെ രാഷ്ട്രീയം നിര്‍ണയിക്കുന്നത്.

Keywords: Karnataka, Bangalore, BJP, Resignation, Rape, MLA, Minister, Congress, B.S.Yeddyurappa, Central, CM, Allegation, Politics, Overthrows Congress government, brings BJP to power by resigns MLA position; Finally, the ministry was embarrassed by the scandal video; Congress happy with the fall of Ramesh Jharkhiholi.
< !- START disable copy paste -->

Post a Comment