Follow KVARTHA on Google news Follow Us!
ad

ഫോടോഗ്രാഫിയിലെ ഓസ്‌കാർ; ഫൈനൽ ലിസ്റ്റിൽ 2 മലയാളികളുടെ ചിത്രവും

Oscar in Photography; Two Malayalees in the final list, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ
ലൻഡൻ: (www.kvartha.com 08.03.2021) ഫോടോഗ്രാഫിയിലെ ഓസ്‌കാർ എന്നറിയപ്പെടുന്ന 'വേൾഡ് വൈൽഡ് ‌ലൈഫ് ഫോടോഗ്രാഫർ ഓഫ് ദ ഇയർ' മത്സരത്തിന്‍റെ ഫൈനലിലേക്ക് ഇടംപിടിച്ച്‌ രണ്ട് മലയാളികളുടെ ചിത്രങ്ങളും. മലപ്പുറം മഞ്ചേരി എളങ്കൂർ സ്വദേശി ശബരി ജാനകിയുടെയും പൊന്നാനി സ്വദേശി അനിൽ പ്രഭാകറുടെ ചിത്രങ്ങളാണ് ഫൈനലിലെത്തിയത്.

മലപ്പുറം സ്വദേശിയായ ശബരി ജാനകിയുടെ രണ്ട് ഫോടോകളാണ് വേള്‍ഡ് വൈല്‍ഡ് ലൈഫ് ഫോടോഗ്രാഫര്‍ ഓഫ് ദ ഇയര്‍ ഫൈനല്‍ പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്നത്.

ഇന്ത്യയിലെ ഏറ്റവുംവലിയ ഫോടോഗ്രാഫി പുരസ്‌കാരമായ 'സാങ്ച്വറി ഏഷ്യ' അവാർഡ് അടക്കം നിരവധി ദേശീയ പുരസ്‌കാരങ്ങൾ ശബരി ജാനകിയെ തേടിയെത്തിയിട്ടുണ്ട്. മൃഗസംരക്ഷണവകുപ്പിൽ ഉദ്യോഗസ്ഥനായ ശബരി ജാനകി ചിന്നാർ കാട്ടിൽനിന്നു പകർത്തിയ 'പറക്കും അണ്ണാൻ', മുത്തങ്ങയിൽനിന്നു പകർത്തിയ 'ആൽഗേ ബ്ലൂംസ്' എന്നീ ചിത്രങ്ങളാണ് ഫൈനൽ റൗണ്ടിൽ ഇടം പിടിച്ചത്.

News, World, Kerala, Photo, Malayalee, Competition, Oscar, London, Top-Headlines, Final list,

ഇന്തോനേഷ്യയില്‍ സ്ഥിര താമസമാക്കിയ പൊന്നാനി സ്വദേശി അനില്‍ പ്രഭാകറാണ് ഫൈനല്‍ ലിസ്റ്റില്‍ ഇടം പിടിച്ച രണ്ടാമത്തെ ആൾ. ചെളിയിൽ പൂണ്ടുകിടക്കുന്ന മനുഷ്യനെ കൈകൊടുത്ത് സഹായിക്കാൻ ശ്രമിക്കുന്ന ഒറാങ് ഊടാന്‍റെ ചിത്രമാണ് അനില്‍ പ്രഭാകർ എന്ന ഫോടോഗ്രാഫറുടെ ഭാഗ്യത്തിന് വഴിയൊരുക്കിയത്.

ലൻഡൻ നാച്വറൽ ഹിസ്റ്ററി സൊസൈറ്റിയാണ് എല്ലാവർഷവും മത്സരം സംഘടിപ്പിക്കുന്നത്. ഈ വർഷത്തെ ഫലം മാർച് 22-ന് പ്രഖ്യാപിക്കും.

രണ്ട് പേരില്‍ ആര്‍ക്ക് പുരസ്കാരം ലഭിച്ചാലും ഈ പുരസ്കാരത്തിനര്‍ഹരാകുന്ന ആദ്യ മലയാളിയാവും.

Keywords: News, World, Kerala, Photo, Malayalee, Competition, Oscar, London, Top-Headlines, Final list, Oscar in Photography; Two Malayalees in the final list.

< !- START disable copy paste -->

Post a Comment